കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരിയിലെ തീ അണക്കുന്ന യുവതിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം അതിന്റെ പുകയിലേയ്ക്ക് ലൈറ്റര്‍ കത്തിക്കുമ്പോള്‍ മെഴുകുതിരിയില്‍ തീ വരുന്നതാണ് വീഡിയോയില്‍ കാണുന്നത്.
വ്യത്യസ്തമായ നിരവധി വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവിടെ ഇതാ അണഞ്ഞ തിരിയിലെ പുക കൊണ്ട് മെഴുകുതിരി കത്തിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സൈബര്‍ ലോകത്തെ ഞെട്ടിച്ചത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരിയിലെ തീ അണക്കുന്ന യുവതിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം അതിന്റെ പുകയിലേയ്ക്ക് ലൈറ്റര്‍ കത്തിക്കുമ്പോള്‍ മെഴുകുതിരിയില്‍ തീ വരുന്നതാണ് വീഡിയോയില്‍ കാണുന്നത്.
13 മില്യണില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര് വീഡിയോ ലൈക്ക് ചെയ്യുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇത് കൊള്ളാമല്ലോ ഈ മാജിക് എന്നാണ് പലരും കമന്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രത്തെ കുറിച്ചും ചിലര്‍ വിവരിച്ചു.
Lighting a candle using its own smokepic.twitter.com/vjma4dckuU
— Science girl (@gunsnrosesgirl3)
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം താഴേക്ക് പതിക്കാനാരംഭിക്കുന്ന ഭാഗത്ത് കമഴ്ന്നുകിടന്ന് ഒഴുക്ക് ആസ്വദിക്കുന്ന ഒരു വിനോദ സഞ്ചാരിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നാല് ദിവസത്തിനുള്ളില്‍ നേടിയത് 22 കോടിയിലേറെ വ്യൂസാണ്. വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് ഇത്തരമൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്.
മുകളില്‍ നിന്ന് താഴേയ്ക്ക് ശക്തിക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അറ്റത്ത് കമഴ്ന്നുകിടന്നുകൊണ്ട് ഒഴുക്ക് ആസ്വദിക്കുകയായിരുന്നു ഇവര്‍. വിയേഡ് ആന്‍ഡ് ടെറിഫൈയിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. "380 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം നില്‍ക്കുന്നത് വലിയൊരു സംഗതിയാണെന്ന് മനസിലായി (ഡെവിള്‍സ് പൂള്- വിക്ടോറിയ ഫോള്‍സ്)"- എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read: ചിത്രശലഭത്തെ പിന്തുടരുന്ന പെൻഗ്വിനുകൾ; മനോഹരം ഈ വീഡിയോ