പാമ്പിന്‍റെ പുറത്തിരുന്ന് സാഹസിക സഞ്ചാരം നടത്തുന്ന തവള; വൈറലായി വീഡിയോ

By Web Team  |  First Published Nov 28, 2022, 2:51 PM IST

പാമ്പിന്‍റെ  പുറത്തിരുന്ന് ലാഘവത്തോടെ യാത്ര ചെയ്യുന്ന ഒരു തവളയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പേടിയുമില്ലാതെയാണ് പാമ്പിന്റെ പുറത്തിരുന്ന് തവളയുടെ സാഹസിക സവാരി. 


സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. ചിലര്‍ക്ക് പാമ്പുകളെ ഭയമായിരിക്കും. പാമ്പുകളുടെ പ്രധാന ഇരകൾ തവളകളാണെങ്കില്‍ പോലും ഇവിടെയൊരു തവളയ്ക്ക് പാമ്പിനെ തീരെ പേടിയില്ല. 

പാമ്പിന്‍റെ  പുറത്തിരുന്ന് ലാഘവത്തോടെ യാത്ര ചെയ്യുന്ന ഒരു തവളയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പേടിയുമില്ലാതെയാണ് പാമ്പിന്റെ പുറത്തിരുന്ന് തവളയുടെ സാഹസിക സവാരി. ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്റെ പുറത്തു പിടിച്ചിരുന്നാണ് യാത്ര.

Latest Videos

ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. 12,000-ല്‍ അധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

साहस का मतलब भय की अनुपस्थिति नहीं बल्कि भय सामने होते हुए भी दृढ़ता से सामना करना ही साहस है..! pic.twitter.com/2Xz6dEJKhG

— Sanjay Kumar, Dy. Collector (@dc_sanjay_jas)

 

 

 

അതേസമയം, കര്‍ഷകനായ ഉടമയുടെ കാര്‍ഷികോപകരണത്തിനുള്ളില്‍ പതിയിരുന്ന പാമ്പിനെ പിടികൂടി കടിച്ചുകൊല്ലുന്ന ഒരു നായയുടെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന ഉപകരണത്തിനുള്ളില്‍ കണ്ട പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന കര്‍ഷകനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നതോടെ ആണ് രക്ഷകനായി വളര്‍ത്തുനായ എത്തുന്നത്. പാമ്പിന്‍റെ ശരീരഭാരം അല്‍പം പുറത്തേയ്ക്ക് വന്നതോടെ ആണ് നായ അതിനെ ചാടി പിടിച്ചത്. പാമ്പിനെ കടിച്ച് വലിച്ച് താഴെയിടുന്നതും വീഡിയോയില്‍ കാണാം. ശേഷം അതിനെയും കടിച്ചു എടുത്തുകൊണ്ട് ദൂരേയ്ക്ക് മാറി പോയി. പാമ്പ് തന്‍റെ പുറത്ത് ചുറ്റാതിരിക്കാന്‍ അതിനെ വളരെ വേഗത്തില്‍ കടിച്ചു കുടയുകയായിരുന്നു നായ.  പാമ്പ് ചത്തു എന്ന് ഉറപ്പാകുന്നത് വരെ നായ അതിനെ കടിച്ചു കുടഞ്ഞുകൊണ്ടിരുന്നു. നാലടിയോളം നീളമുള്ള പാമ്പിനെ ആണ് നായ പിടികൂടിയത്. 

Also Read: ബോട്ടിനുള്ളില്‍ യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന; മോതിരം വെള്ളത്തില്‍ വീണു; പിന്നീട് സംഭവിച്ചത്...

click me!