കൗതുകമുണർത്തുന്ന പെൻഗ്വിൻ വയോധികയുടെ പുറകെ നടന്ന് നീങ്ങുന്നത് വീഡിയോയിൽ കാണാം. 'ഒരു പാർക്കിംഗ് ലോട്ടിലെ കാഴ്ചകളുടെ കൈമാറ്റം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മൃഗങ്ങളുടെ കൗതുകമുണർത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. ഇപ്പോഴിതാ, പെൻഗ്വിന്റെ കൗതുകമുണർത്തുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു പെൻഗ്വിന്റേയും മുത്തശ്ശിയുടേയുമാണ് വീഡിയോ. ഗ്ബ്രിയേൽ കോർണോ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കൗതുകമുണർത്തുന്ന പെൻഗ്വിൻ വയോധികയുടെ പുറകെ നടന്ന് നീങ്ങുന്നത് വീഡിയോയിൽ കാണാം. ' ഒരു പാർക്കിംഗ് ലോട്ടിലെ കാഴ്ചകളുടെ കൈമാറ്റം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ അടുത്തേയ്ക്ക് എത്തിയ പെൻഗ്വിനോട് കുശലാന്വേഷണം നടത്തുന്ന മുത്തശ്ശിയെ വീഡിയോയിൽ കാണാം. പാർക്കിംഗ് ലോട്ടിലേക്ക് ഒരു പ്രായമായ സ്ത്രീ നടന്നു വരികയും അവരുടെ അടുത്തേയ്ക്ക് പെൻഗ്വിൻ എത്തുകയും ആയിരുന്നു.
പിന്നാലെ പെൻഗ്വിനോട് വയോധിക സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഫ്രഞ്ച് ഭാഷയിലാണ് മുത്തശ്ശി സംസാരിക്കുന്നത്. മുത്തശ്ശി പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ് പെൻഗ്വിൻ. വീഡിയോയ്ക്ക് നിരവധി പേരാണ് രസകരമായ കമന്റുകൾ ചെയ്തിരിക്കുന്നത്.
അതിലൊരാൾ പ്രായമായ സ്ത്രീ എന്താണ് ഫ്രഞ്ച് ഭാഷയിൽ പറഞ്ഞതെന്ന് വിവർത്തനം ചെയ്തിട്ടുണ്ട്. വളരെ സുന്ദരിയാണെന്നും നാളെയും ഈ സ്ഥലത്ത് വരുമോ എന്നുമാണ് മുത്തശ്ശി പെൻഗ്വിനോട് പറയുന്നത്. പങ്കിട്ടതിന് ശേഷം വീഡിയോ ഇതുവരെ 7 ലക്ഷത്തിലധികം കാഴ്‌ചക്കാരണ് വീഡിയോ കണ്ടിരിക്കുന്നത്.
വീഡിയോയ്ക്ക് 4300-ന് അടുത്ത് റീട്വീറ്റുകളും നേടി കഴിഞ്ഞു. ഇതൊരു ടിവി ഷോ ആയിരിക്കണം. ഒരു വൃദ്ധയും അവരുടെ പെൻഗ്വിൻ ആയിരിക്കും ഇതെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. 'ഓ, വളരെ മധുരം! എത്ര ഭംഗിയുള്ള കാഴ്ചകളാണ് ഇതെന്ന് മറ്റൊരാൾ കുറിച്ചു. ഇത്തരം കാഴ്ചകൾ വളരെ അപൂർവമാണെന്നാണ് മറ്റ് ചിലർ വീഡിയോയ്ക്ക് കമന്റ്ചെ യ്തിരിക്കുന്നത്. ഇങ്ങനെയുള്ള കാഴ്ചകൾ വളരെ സന്തോഷം നൽകുന്നുവെന്നും മറ്റ് ചിലർ കമന്റ് ചെയ്തു.
Exchange of views in a parking lot pic.twitter.com/JPWVDI7JC9
— Gabriele Corno (@Gabriele_Corno)