സംഭവം പഴയ വീഡിയോ ആണെന്നാണ് നിരവധി പേര്‍ പറയുന്നത്. എങ്ങനെയോ ഇത് വീണ്ടും ഇപ്പോള്‍ വൈറലായിരിക്കുകയാണത്രേ. എന്തായാലും കാണാൻ ഏറെ രസകരമാണ് ഈ വീഡിയോ എന്നാണ് ഏവരും പറയുന്നത്. ഒരു ചില്ലുകൂട്ടിനുള്ളില്‍ ഒരു നേന്ത്രപ്പഴവും ഒരു പെരുമ്പാമ്പിൻ കുഞ്ഞുമിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ജീവികളുമായോ മൃഗങ്ങളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരേറെയാണ്.പ്രധാനമായും നമുക്ക് നേരില്‍ കണ്ടോ അനുഭവിച്ചോ അറിയാൻ സാധിക്കില്ലെന്ന നിലയ്ക്കാണ് ഇത്തരം ദൃശ്യങ്ങളോട് ആളുകള്‍ക്ക് കൗതുകം കൂടുന്നത്.
ഇക്കൂട്ടത്തില്‍ തന്നെ പാമ്പുകളുടെ വീഡിയോകളാണ് ഏറ്റവുമധികം പ്രചരിക്കാറ്. പാമ്പുകളുടെ പേടിപ്പെടുത്തുന്ന കാഴ്ച മുതല്‍ പാമ്പുകളെ കുറിച്ചുള്ള രസകരമായ വിവരങ്ങളും നിരീക്ഷണങ്ങളും വരെ ഇങ്ങനെയുള്ള വീഡിയോകളുടെ ഉള്ളടക്കമാകാറുണ്ട്.
ഇപ്പോഴിതാ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ നോക്കൂ. സംഭവം പഴയ വീഡിയോ ആണെന്നാണ് നിരവധി പേര്‍ പറയുന്നത്. എങ്ങനെയോ ഇത് വീണ്ടും ഇപ്പോള്‍ വൈറലായിരിക്കുകയാണത്രേ. എന്തായാലും കാണാൻ ഏറെ രസകരമാണ് ഈ വീഡിയോ എന്നാണ് ഏവരും പറയുന്നത്.
ഒരു ചില്ലുകൂട്ടിനുള്ളില്‍ ഒരു നേന്ത്രപ്പഴവും ഒരു പെരുമ്പാമ്പിൻ കുഞ്ഞുമിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശരിക്ക് പറഞ്ഞാല്‍ നേന്ത്രപ്പഴം ഏതാണ് പാമ്പ് ഏതാണെന്ന് പെട്ടെന്നൊരു 'കണ്‍ഫ്യൂഷൻ' തോന്നാം. പുറത്ത് എവിടെയെങ്കിലും വച്ചാണെങ്കില്‍ അബദ്ധത്തില്‍ പോയി എടുക്കാനോ, തൊടാനോ എല്ലാം സാധ്യതയും ഉണ്ട്.
ഇങ്ങനെ നിറത്തിലുംം ഡിസൈനിലുമുള്ള വ്യത്യാസങ്ങള്‍ പാമ്പുകള്‍ വളരെ കാര്യമായി തന്നെ പ്രയോജനപ്പെടുത്താറുണ്ടെന്നതാണ് സത്യം. പാമ്പുകള്‍ മാത്രമല്ല, മിക്ക ജീവികളും തങ്ങളുടെ ശാരീരികമായ പ്രത്യേകതകള്‍ അതിജീവനത്തിന് പ്രയോജനപ്പെടുത്താറുണ്ട്.
അധികവും ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനും അതുപോലെ മറഞ്ഞിരുന്ന് ഇരയെ വീഴ്ത്താനുമെല്ലാമാണ് മൃഗങ്ങളും മറ്റ് ജീവജാലങ്ങളും അവയുടെ ശാരീരിക സവിശേഷതകളെ ഉപയോഗപ്പെടുത്തുന്നത്.
എന്തായാലും നേന്ത്രപ്പഴം പോലെ കാണാനിരിക്കുന്ന പെരുമ്പാമ്പിൻ കുഞ്ഞിന്‍റെ വീഡിയോ ഒരേയൊരു ദിവസം കൊണ്ട് നാല് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാമ്പിനെ ഒരാള്‍ കൈ കൊണ്ട് എടുത്ത് കാണിക്കുന്നുമുണ്ട്. ഈ സമയത്തും ബലം പിടിച്ച് വളഞ്ഞുതന്നെ പാമ്പ് ഇരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
The way this ball python looks like a banana 🍌
pic.twitter.com/xdUt6K2a2R
Also Read:- 'ഉഗ്രൻ സെക്യൂരിറ്റി ആണല്ലോ'; മൂര്‍ഖന്‍റെ വീഡിയോ...