ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ; 'ത്യാഗം' വേണ്ടെന്ന് കമന്‍റുകള്‍

By Web Team  |  First Published Jul 31, 2023, 9:37 PM IST

ഭാര്യാ-ഭര്‍തൃബന്ധത്തില്‍ ഭാര്യ പല കാര്യങ്ങളിലും ഭര്‍ത്താവിന് വഴി മാറിക്കൊടുക്കുകയോ, 'ത്യാഗം' അനുഭവിക്കുകയോ ചെയ്യണമെന്ന പരമ്പരാഗത കാഴ്ചപ്പാടിനെ അനുകൂലിക്കും വിധത്തിലുള്ള രംഗമാണ് വീഡിയോയില്‍ കാണുന്നത്. 


സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തയ്യാറാക്കിയെടുക്കുന്ന കണ്ടന്‍റുകള്‍ തന്നെയാണ് ഏറെയും ഉണ്ടാകാറ്.

ഇത്തരത്തില്‍ വരുന്ന വീഡിയോകളും വലിയ രീതിയില്‍ പ്രചരിക്കാറും, പങ്കുവയ്ക്കപ്പെടാറുമെല്ലാമുണ്ട്. ചില വീഡിയോകള്‍ പോസിറ്റീവായ രീതിയിലാണ് ശ്രദ്ധ നേടാറെങ്കില്‍ മറ്റ് ചിലത് വിമര്‍ശനങ്ങളുടെയോ ട്രോളുകളുടെയോ അകമ്പടിയോടെയാകാം വൈറലാകുന്നത്. 

Latest Videos

undefined

ഇപ്പോഴിതാ ഇത്തരത്തില്‍ നെഗറ്റീവ് കമന്‍റുകളിലൂടെ ശ്രദ്ധേയമാവുകയാണ് ഒരു വൈറല്‍ വീഡിയോ. ഭാര്യാ-ഭര്‍തൃബന്ധത്തില്‍ ഭാര്യ പല കാര്യങ്ങളിലും ഭര്‍ത്താവിന് വഴി മാറിക്കൊടുക്കുകയോ, 'ത്യാഗം' അനുഭവിക്കുകയോ ചെയ്യണമെന്ന പരമ്പരാഗത കാഴ്ചപ്പാടിനെ അനുകൂലിക്കും വിധത്തിലുള്ള രംഗമാണ് വീഡിയോയില്‍ കാണുന്നത്. 

എന്നാല്‍ ഇന്നത്തെ കാലത്ത് ഈ ത്യാഗമൊന്നും നടപ്പില്ലെന്നും ഇത്തരം വീഡിയോകള്‍ കാലാഹരണപ്പെട്ട കാഴ്ചപ്പാടുകളെ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നതാണെന്നുമുള്ള കമന്‍റുകളാണ് ഏറെയും വീഡിയോയ്ക്ക് വന്നിരിക്കുന്നത്. 

ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരുന്ന് ചോറ് കഴിക്കുന്നതാണ് വീഡിയോയിലുള്ള രംഗം. ഭര്‍ത്താവ് ഫോണ്‍ നോക്കിയാണ് ഭക്ഷണം കഴിക്കുന്നത്. അതുകൊണ്ട് തന്നെ ചുറ്റും നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ല. പാത്രത്തിലെ ഭക്ഷണം തീര്‍ന്നപ്പോള്‍ അല്‍പം കൂടി ചോറ് വേണമെന്ന് ഫോണില്‍ നിന്ന് കണ്ണുയര്‍ത്താതെ തന്നെ ഇദ്ദേഹം ഭാര്യയോട് ആവശ്യപ്പെടുന്നു. 

മേശപ്പുറത്തുള്ള കാസറോള്‍ തുറന്നുനോക്കുന്ന ഭാര്യ അതിനകത്ത് ചോറില്ലെന്ന് മനസിലാക്കി തന്‍റെ പാത്രത്തില്‍ നിന്ന് ചോറെടുത്ത് ഭര്‍ത്താവിന് നല്‍കുകയാണ്. എന്നാലിതൊന്നും അറിയാതെ ഭര്‍ത്താവത് കഴിക്കുന്നു. 

ഇങ്ങനെ സ്വന്തം ഭക്ഷണം കൊടുത്തും ത്യാഗം സഹിക്കേണ്ടവളാണ് ഭാര്യയെന്ന സങ്കല്‍പമാണ് വീഡിയോ ഉറപ്പിക്കാൻ ശ്രമിക്കുന്നതെങ്കില്‍ അത് തെറ്റാണെന്നും, മറിച്ച് ഭാര്യക്ക് ഭര്‍ത്താവും- തിരിച്ച് ഭര്‍ത്താവിന് ഭാര്യയും ഈ രീതിയില്‍ ചില  വിട്ടുവീഴ്ചകള്‍ ചെയ്യണം- അങ്ങനെയാണ് ബന്ധം പോകേണ്ടത് എന്നും, ദാമ്പത്യത്തില്‍ തുല്യതയും പരസ്പര ബഹുമാനവും ആവശ്യമാണെന്നും നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റായി കുറിച്ചിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Timsy Jain (@tims_island)

Also Read:- 'ചെന്നായ' ആകാൻ 20 ലക്ഷം ചിലവിട്ട് ഒരു മനുഷ്യൻ; ആഗ്രഹം സഫലീകരിച്ചു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!