ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഹ്രസ്വമായൊരു വീഡിയോ ആണിത്. ഒറ്റനോട്ടത്തില്‍ ഒരു വലിയ അക്വേറിയമാണെന്നേ തോന്നൂ. അല്ലെങ്കില്‍ അക്വേറിയത്തിലേക്കാണ് ആദ്യം ശ്രദ്ധ പോവുകയെന്നും പറയാം.
സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരവും പുതുമയുള്ളതുമായി വീഡിയോകളാണ് നാം ദിവസവും കാണുന്നത്. ഇവയില്‍ ഒരു വിഭാഗം വീഡിയോകള്‍ നൃത്തമോ പാട്ടോ തമാശയോ പോലുള്ള കലാപ്രകടനങ്ങളോ മറ്റോ ആയിരിക്കും. ഫുഡ് വീഡിയോകളാണ് മറ്റൊരു വിഭാഗം.
അതുപോലെ തന്നെ അപകടങ്ങളുടെ വീഡിയോകള്‍, അസാധാരണമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളെല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി കാണാം. എന്നാല്‍ നമുക്ക് കാണുമ്പോള്‍ കൗതുകം തോന്നിക്കുന്ന, പുതിയ അറിവുകള്‍ സമ്മാനിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ചിലര്‍ ആഗ്രഹിക്കുക.
undefined
അത്തരക്കാര്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടുന്ന തരത്തിലുള്ളൊരു വീഡിയോയിലേക്കാണിനി ശ്രദ്ധ ക്ഷണിക്കുന്നത്. ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഹ്രസ്വമായൊരു വീഡിയോ ആണിത്. ഒറ്റനോട്ടത്തില്‍ ഒരു വലിയ അക്വേറിയമാണെന്നേ തോന്നൂ. അല്ലെങ്കില്‍ അക്വേറിയത്തിലേക്കാണ് ആദ്യം ശ്രദ്ധ പോവുകയെന്നും പറയാം.
ചില്ല് കൊണ്ടുള്ള ഭിത്തികളും അതിനപ്പുറത്ത് വെള്ളവും അകത്തെ മീനുകളും മറ്റും കാണുമ്പോള്‍ അക്വേറിയമെന്നല്ലാതെ മറ്റെന്ത് ചിന്തിക്കാൻ! എന്നാല്‍ ആദ്യകാഴ്ചയിലെ ഈ വിലയിരുത്തല്‍ സെക്കൻഡുകള്‍ കൊണ്ട് തന്നെ മാറും. അക്വേറിയത്തിന്‍റെ ചില്ലു ഭിത്തികള്‍ക്ക് ഇപ്പുറത്തായി കാണുന്നത് ഒരു ക്ലോസറ്റാണെന്ന് പലരും പിന്നീടാണ് ശ്രദ്ധിക്കുക. അങ്ങനെയെങ്കില്‍ ഇത് ഒരു ടോയ്‍ലറ്റ് അല്ലേ എന്ന സംശയം വരാം.
സംഗതി ടോയ്‍ലറ്റ് തന്നെ. നാല് ചുവരുകള്‍ക്ക് പകരം ചില്ലിന്‍റെ ഭിത്തിയും അതിനകത്ത് അക്വേറിയും. ഇതിന്‍റെ മേല്‍ക്കൂരയും കാണാൻ മനോഹരമാണ്. മേല്‍ക്കൂരയില്‍ വെള്ളം വന്ന് പതിക്കുന്നതാണ് കാണുന്നത്. ഒരു വശത്ത് മാത്രം അക്വേറിയം സെറ്റ് ചെയ്ത് മറ്റ് ഭാഗങ്ങളില്‍ കണ്ണാടി വച്ചതാണെന്നും തോന്നാം.ഇത് വ്യക്തമല്ല.
എന്തായാലും വ്യത്യസ്തമായൊരു ആശയം തന്നെയാണിതെന്നും ആവശ്യമുള്ളവര്‍ക്ക് ഇതൊരു മാതൃകയാക്കാമെന്നും വീഡിയോ കണ്ടവര്‍ പറയുന്നു. സത്യത്തില്‍ ഈ വീഡിയോ മുമ്പേ ഇറങ്ങിയതാണ്. ഇപ്പോള്‍ വീണ്ടും ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ കണ്ടുനോക്കൂ...
Thought I was going to drown. Two stars, would not poop here again. pic.twitter.com/YlYZsFJJAD
— Jamie Gnuman197... (@JGnuman197)ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-