നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. വനിതാ ഡ്രൈവറുടെ സഹായമനസ്‌കത ഏവര്‍ക്കും മാതൃകയാക്കാവുന്നതാണെന്നും വറ്റാത്ത നന്മയുടെയും ധാര്‍മ്മികതയുടെയും പ്രതീകമാണ് ഇവരെന്നും കമന്റുകളിലൂടെ ആളുകള്‍ അഭിപ്രായപ്പെടുന്നു
ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകള്‍ ( Viral Video ) സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നമ്മെ തേടിയെത്താറുണ്ട്. ഇവയില്‍ പലതും നമ്മെ അമ്പരപ്പിക്കുന്നതോ കൗതുകത്തിലാഴ്ത്തുന്നതോ ആയിരിക്കും. എങ്കിലും ചില വീഡിയോകളെങ്കിലും നമ്മെ പേടിപ്പെടുത്തുകയും ചെയ്യാറുണ്ട്.
പ്രത്യേകിച്ച് അപ്രതീക്ഷിതമായ അപകടങ്ങളുടെയോ രക്ഷാപ്രവര്‍ത്തനങ്ങളുടെയോ എല്ലാം വീഡിയോകള്‍ ആണ് ഇത്തരത്തില്‍ നമ്മുടെ നെഞ്ചിടിപ്പ് കൂട്ടാറ്. അങ്ങനെയൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ലാസ് വേഗാസിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സംഭവം നടന്നിരിക്കുന്നത്.
പിറ്റ്ബുള്‍ എന്ന നായയുടെ ആക്രമണത്തില്‍ നിന്ന് യുവതിയെയും അവരുടെ വളര്‍ത്തുനായയെയും ആമസോണ്‍ ഡെലിവെറി ഡ്രൈവറായ സ്ത്രീ രക്ഷപ്പെടുത്തുന്നതാണ് വീഡിയോ. പിറ്റഅബുളിനെ കളിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവതിയുടെ വളര്‍ത്തുനായ അവിടേക്ക് വരികയും പിറ്റ്ബുള്‍ ഇതിനെ അക്രമിക്കാന്‍ തുടങ്ങുകയുമായിരുന്നു.
തന്റെ വളര്‍ത്തുനായയെ പിറ്റ്ബുളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി യുവതി അതിനെ കയ്യിലെടുക്കുന്നുണ്ട്. എങ്കില്‍ പോലും പിടിവിടാതെ പിറകെ കൂടുകയാണ് പിറ്റ്ബുള്‍. മനുഷ്യരെയും മറ്റ് വളര്‍ത്തുമൃഗങ്ങളെയുമെല്ലാം ക്രൂരമായി ആക്രമിക്കാന്‍ സാധ്യതയുള്ള ഇനമാണ് പിറ്റ്ബുള്‍. പിറ്റ്ബുള്‍ ആക്രമണത്തില്‍ പ്രതിവര്‍ഷം പലയിടങ്ങളിലും പരിക്കേല്‍ക്കുന്നത് നിരവധി പേര്‍ക്കാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏതായാലും പിറ്റ്ബുളിന്റെ ആക്രമണത്തില്‍ നിന്ന് യുവതിക്കും വളര്‍ത്തുനായയ്ക്കും ഒടുവില്‍ രക്ഷയായി. രക്ഷിക്കണേയെന്ന അഭ്യര്‍ത്ഥന കേട്ടെത്തിയ ആമസോണ്‍ ഡെലിവെറി ഡ്രൈവറായ സ്ത്രീയാണ് ഇവരെ സ്വയം പണയപ്പെടുത്തി രക്ഷപ്പെടുത്തിയത്.
നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. വനിതാ ഡ്രൈവറുടെ സഹായമനസ്‌കത ഏവര്‍ക്കും മാതൃകയാക്കാവുന്നതാണെന്നും വറ്റാത്ത നന്മയുടെയും ധാര്‍മ്മികതയുടെയും പ്രതീകമാണ് ഇവരെന്നും കമന്റുകളിലൂടെ ആളുകള്‍ അഭിപ്രായപ്പെടുന്നു.
വൈറലായ വീഡിയോ കാണാം...
An delivery driver has saved a woman and her dog from a vicious pit bull attack in . The heroic courier, who saved the woman and her from the attack, has conquered hearts across social media. pic.twitter.com/3f1yKZ5jLd
— ANews (@anews)