ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനകത്ത് എങ്ങനെയോ തീ പടര്‍ന്നു. എന്നാല്‍ ദുരന്തത്തില്‍ ആര്‍ക്കും ജീവൻ നഷ്ടമായിട്ടില്ല. ഇപ്പോഴിതാ സംഭവത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.
ഈ അടുത്താണ് കേരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനകത്ത് ഒരാള്‍ പെട്രോളൊഴിച്ച് തീയിട്ടത്. നോയിഡ സ്വദേശിയായ യുവാവ് കോഴിക്കോട് എലത്തൂരില്‍ വച്ചാണ് ട്രെയിനിനകത്ത് പെട്രോളൊഴിച്ച് തീയിട്ടത്. ഒരു കുഞ്ഞിന്‍റേതടക്കം മൂന്ന് ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞുപോയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടിയെങ്കിലും ഇയാള്‍ എന്തിന് ഇത് ചെയ്തുവെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല.
അതേസമയം ആളുകളെ അത്രമാത്രം നടുക്കിയ വാര്‍ത്തയായിരുന്നു ട്രെയിനിലെ തീവയ്പ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ തീ പടരുന്നത് തീര്‍ച്ചയായും ഏറെ പരിഭ്രാന്തി സൃഷ്ടിക്കുന്ന അവസ്ഥ തന്നെയാണ്.
undefined
യുകെയില്‍ കഴിഞ്ഞ ദിവസം ഇതുപോലൊരു സംഭവം ഉണ്ടായി. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനകത്ത് എങ്ങനെയോ തീ പടര്‍ന്നു. എന്നാല്‍ ദുരന്തത്തില്‍ ആര്‍ക്കും ജീവൻ നഷ്ടമായിട്ടില്ല. ഇപ്പോഴിതാ സംഭവത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.
നേരത്തേ സൂചിപ്പിച്ചത് പോലെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ തീപിടുത്തമുണ്ടാകുമ്പോള്‍ അതിനകത്തുള്ള മനുഷ്യര്‍ രക്ഷപ്പെടാനുള്ള മരണവെപ്രാളത്തിലേക്ക് എത്തും. ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഈ സാഹചര്യത്തിന്‍റെ തീവ്രതയും കൂടും.
ഇതാണ് ഈ വീഡിയോയിലും നമുക്ക് കാണാൻ സാധിക്കുന്നത്. ഏതോ സ്റ്റേഷനില്‍ ട്രെയിൻ നിര്‍ത്തിയപ്പോള്‍ ഏത് വിധേനയും ട്രെയിനിനകത്ത് നിന്ന് ഓടിയിറങ്ങാൻ യാത്രക്കാര്‍ കഠിനശ്രമം നടത്തുന്നത് വീഡിയോയില്‍ കാണാം.
ഇതിനിടെ ഒരാള്‍ ചുറ്റിക കൊണ്ട് ബോഗിയിലെ ജനാലച്ചില്ല് പൊട്ടിച്ച് ഇതുവഴിയും യാത്രക്കാര്‍ക്ക് വരാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. എന്തായാലും എങ്ങനെയാണ് ട്രെയിനിനകത്ത് തീ പടര്‍ന്നതെന്ന് വ്യക്തമല്ലെന്നാണ് റെയില്‍വേയും ഉദ്യോഗസ്ഥരും വിശദീകരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇവര്‍ പറയുന്നു. അഞ്ഞൂറോളം യാത്രക്കാര്‍ നിലവില്‍ അപകടസമയത്ത് ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
വീഡിയോ....
A fire broke out in the London Underground before the coronation of Charles III
A fire broke out in the London Underground. People in a panic knock out the windows of the train, so as not to die, inhaling acrid smoke. pic.twitter.com/5r13TYEBHu