ചില വീഡിയോകള്‍ കാണുമ്പോള്‍ നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തുകയോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കുകയോ ചെയ്യാറുണ്ട്. പലപ്പോഴും ഇത്തരം കാഴ്ചകളുടെ പിന്നാമ്പുറം തേടിപ്പോകാനൊന്നും ആരും ശ്രമിക്കാറില്ല. കാരണം, ആ കാഴ്ച തന്നെ നല്ലൊരു അനുഭവമായിരിക്കാം.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തമായതും പുതുമയുള്ളതുമായ പല വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ മിക്കതും കാഴ്ചക്കാരെ കിട്ടുന്നതിനായ ബോധപൂര്‍വം തന്നെ തയ്യാറാക്കിയെടുക്കുന്ന ഉള്ളടക്കങ്ങളായിരിക്കും. പലതിന്‍റെയും ആധികാരികതയോ, നിജസ്ഥിതിയോ ഒന്നും നമുക്ക് ഉറപ്പിക്കാനും സാധിക്കില്ല.
എങ്കില്‍പ്പോലും ചില വീഡിയോകള്‍ കാണുമ്പോള്‍ നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തുകയോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കുകയോ ചെയ്യാറുണ്ട്. പലപ്പോഴും ഇത്തരം കാഴ്ചകളുടെ പിന്നാമ്പുറം തേടിപ്പോകാനൊന്നും ആരും ശ്രമിക്കാറില്ല. കാരണം, ആ കാഴ്ച തന്നെ നല്ലൊരു അനുഭവമായിരിക്കാം.
എന്തായാലും സമാനമായ രീതിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറലായൊരു വീഡിയോ ആണിനി നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നത്. സത്യത്തില്‍ ഇത് മുമ്പേ തന്നെ വൈറലായിട്ടുള്ള വീഡിയോ ആണ്. വീണ്ടും പങ്കുവയ്ക്കപ്പെട്ടതോടെ വീണ്ടും കാര്യമായ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഒരു ക്ഷേത്രത്തിനകത്തേക്ക് പാതിരാത്രിയില്‍ തനിച്ച് കയറിവരുന്ന കുരങ്ങിനെയാണ് വീഡിയോയില്‍ കാണുന്നത്. ക്ഷേത്രത്തിനകത്തെത്തുന്ന കുരങ്ങൻ ദൈവത്തെ വണങ്ങുന്നതും, കമഴ്ന്ന് കിടന്ന് നമസ്കരിക്കുന്നതുമെല്ലാമാണ് വീഡിയോയില്‍ കാണുന്നത്. ശരിക്ക് മനുഷ്യര്‍ ചെയ്യുന്നത് പോലെ തന്നെയാണ് കുരങ്ങിന്‍റെ ചേഷ്ടകള്‍.
ക്ഷേത്രത്തിനകത്ത് പല ഭാഗങ്ങളിലായി കുരങ്ങൻ മാറി മാറി പോവുകയും ദൈവത്തെ തൊട്ട് വണങ്ങുകയും ചെയ്യുന്നതായാണ് വീഡിയോയില്‍ മനസിലാകുന്നത്. ഇതിനിടെ ശല്യം പോലെ കയറിവന്ന തെരുവുനായയെ ആട്ടിയോടിക്കുന്ന കാഴ്ചയും ഏവരെയും രസിപ്പിച്ചു.
എല്ലാ ദിവസവും രാത്രി ഈ കുരങ്ങൻ ക്ഷേത്രത്തിനകത്ത് കയറാറുണ്ടെന്നും ഇതുപോലെ ദൈവത്തെ വണങ്ങാറുണ്ടെന്നുമാണ് വീഡിയോ പങ്കുവയ്ക്കുന്നവര്‍ പറയുന്നത്. കാണാനുള്ള കൗതുകം കൊണ്ട് തന്നെ രണ്ട് ലക്ഷത്തിലധികം പേര്‍ എന്തായാലും വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു.
വീഡിയോ കണ്ടുനോക്കൂ...
This happens in Ayodhya every night when nobody is around pic.twitter.com/mTczR3Xx6S
— Satviksoul 🇮🇳I stand with Modiji (@satviksoul)
Also Read:- മാട്രിമോണിയല്‍ സൈറ്റിന്‍റെ അധികമാരും അറിയാത്ത ഉപയോഗം കണ്ടെത്തി യുവതി; സംഭവം 'ഹിറ്റ്'