അഹമ്മദ് നഗറിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് പരിക്കേറ്റ് അവശനായ ആണ്‍പുലി ഓടിക്കയറിയത്. ക്ലാസുകള്‍ നടക്കാതിരിക്കുന്ന സമയമായതിനാല്‍ വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവായി. സ്‌കൂളിനകത്ത് പ്രവേശിച്ച പുലി, തുടര്‍ന്ന് സ്‌കൂള്‍ ക്യാന്റീന് അകത്തെത്തുകയും അവിടെത്തന്നെ തമ്പടിക്കുകയുമായിരുന്നു
കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ വന്യമൃഗങ്ങളിറങ്ങുന്നത് സാധാരണമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇവ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് തടസമായും ഭീഷണിയുമായുമെല്ലാം പ്രദേശങ്ങളില്‍ തുടരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വനം വകുപ്പിന്റെ ഹായത്തോടെയാണ് മൃഗങ്ങളെ പിടികൂടാറ്. തുടര്‍ന്ന് ഇവയെ ജനവാസമേഖലയ്ക്ക് പുറത്ത് കാട്ടിലേക്ക് തുറന്നുവിടുകയാണ് പതിവ്.
രാജ്യത്തിനകത്ത് പല സംസ്ഥാനങ്ങളിലും പല ഗ്രാമങ്ങളിലുമായി ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാകാറുണ്ട്. അത്തരത്തില്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരാഴ്ച മുമ്പ് സ്‌കൂളിനകത്തേക്ക് ഒരു പുലി ഓടിക്കയറുകയും അതിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വനം വകുപ്പ് ജീവനക്കാരും മൃഗസംരക്ഷകരും ചേര്‍ന്ന് പിടികൂടുകയും ചെയ്തിരുന്നു.
undefined
പുലിയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങളും ഒടുവില്‍ വിജയകരമായി അതിനെ പിടികൂടുന്നതുമെല്ലാം വീഡിയോ ആയി പിന്നീട് പുറത്തുവന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഈ വീഡിയോ.
അഹമ്മദ് നഗറിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് പരിക്കേറ്റ് അവശനായ ആണ്‍പുലി ഓടിക്കയറിയത്. ക്ലാസുകള്‍ നടക്കാതിരിക്കുന്ന സമയമായതിനാല്‍ വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവായി. സ്‌കൂളിനകത്ത് പ്രവേശിച്ച പുലി, തുടര്‍ന്ന് സ്‌കൂള്‍ ക്യാന്റീന് അകത്തെത്തുകയും അവിടെത്തന്നെ തമ്പടിക്കുകയുമായിരുന്നു.
വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാരും മൃഗസംരക്ഷകരും നാട്ടുകാരും ഒരുമിച്ച് നാല് മണിക്കൂറോളം പരിശ്രമിച്ചാണ് പുലിയെ ഉറക്കമരുന്ന് നല്‍കി അവിടെ നിന്ന് മാറ്റിയത്. ഏറെ രസകരമാണ് ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ. നിലവില്‍ നിരീക്ഷണത്തിലാണ് പുലി. പരിക്കുകള്‍ക്ക് കൂടിയുള്ള ചികിത്സ നല്‍കിയ ശേഷം ആരോഗ്യം ഉറപ്പുവരുത്തി, കാട്ടിലേക്ക് തന്നെ ഇതിനെ തിരിച്ചയക്കാനാണ് വനം വകുപ്പിന്റെ പദ്ധതി.
വീഡിയോ കാണാം...
Also Read:- പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷ; തുണയായത് കേക്ക്