Viral Video : കൂറ്റന്‍ പാമ്പിനൊപ്പം കളിക്കുന്ന പെണ്‍കുട്ടി; വൈറലായി വീഡിയോ

By Web Team  |  First Published Mar 10, 2022, 7:51 PM IST

എന്തായാലും ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്. അരിയാന എന്നാണേ്രത ഈ പെണ്‍കുട്ടിയുടെ പേര്. പാമ്പുകളോട് അരിയാനയ്ക്ക് വലിയ ഇഷ്ടമാണെന്നും അതിനാല്‍ തന്നെ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വിധം ഈ പ്രായത്തില്‍ തന്നെ അവള്‍ പഠിച്ചെടുത്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്


ഓരോ ദിവസവും രസകരമായതും പുതുമയാര്‍ന്നതുമായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കാണുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രമുള്ളതാണെങ്കില്‍ മറ്റ് ചിലത് നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്നതും പലതും ഓര്‍മ്മപ്പെടുത്തുന്നതും എല്ലാമായിരിക്കും. ചില വീഡിയോകള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതോ അത്ഭുതപ്പെടുത്തുന്നതോ ആകാറുമുണ്ട്. 

നമ്മള്‍ കണ്ട് പരിചയിച്ചിട്ടില്ലാത്ത കാഴ്ചകള്‍, കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ കാര്യങ്ങള്‍ എല്ലാം അമ്പരപ്പോടെ മാത്രമേ നമുക്ക് കാണാനാകൂ. അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

ജീവികളില്‍ തന്നെ മിക്കവരും ഭയപ്പെടുന്ന ഒന്നാണ് പാമ്പ്. ദൂരെ ഒരു പാമ്പിനെ കണ്ടാല്‍ തന്നെ ഓടി സ്ഥലം കാലിയാക്കുന്നവരാണ് നമ്മളില്‍ അധികപേരും. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് പാമ്പുകളോട് വലിയ ഇഷ്ടവും മമതയുമാണ്. ഇക്കൂട്ടര്‍ സധൈര്യം പാമ്പുകളെ കൈകാര്യം ചെയ്യുന്നതും കാണാം.

ഇവിടെയിതാ ഒരു കൊച്ചുപെണ്‍കുട്ടി, കാഴ്ചയില്‍ ഏഴോ എട്ടോ വയസ് മാത്രം തോന്നിക്കുന്ന പെണ്‍കുട്ടി കൂറ്റനൊരു പാമ്പുമായി വീട്ടിനകത്ത് കളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒറ്റനോട്ടത്തില്‍ ഇത് കളിപ്പാട്ടമാണെന്ന് സംശയം തോന്നുമെങ്കിലും സംഗതി 'ഒറിജിനല്‍' ആണെന്നാണ് വാദം. 

എന്തായാലും ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്. അരിയാന എന്നാണേ്രത ഈ പെണ്‍കുട്ടിയുടെ പേര്. പാമ്പുകളോട് അരിയാനയ്ക്ക് വലിയ ഇഷ്ടമാണെന്നും അതിനാല്‍ തന്നെ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വിധം ഈ പ്രായത്തില്‍ തന്നെ അവള്‍ പഠിച്ചെടുത്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

വീട്ടിനകത്ത് വിരിച്ചിരിക്കുന്ന കാര്‍പെറ്റില്‍ പാമ്പുമൊത്ത് കളിക്കുന്ന അരിയാനയെ ആണ് വീഡിയോയില്‍ കാണുന്നത്. സധൈര്യം ചിരിച്ചുകൊണ്ടാണ് അവള്‍ പാമ്പിനെ തൊടുന്നതും അതിനെ മാറ്റിയിടുന്നതുമെല്ലാം. പാമ്പും ഇണക്കത്തോടെയാണ് പെരുമാറുന്നത്. 'സ്‌നേക്ക് മാസ്റ്റര്‍ എക്‌സോടിക്‌സ്' എന്ന പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. 

നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്. ധൈര്യവതിയായ പെണ്‍കുട്ടിയെന്നും, മിടുക്കിയെന്നുമെല്ലാം അരിയാനയെ പലരും പുകഴ്ത്തുമ്പോള്‍ പാമ്പുകളെ 'പെറ്റ്' ആയി വളര്‍ത്തുന്ന സംസ്‌കാരത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. വീഡിയോയില്‍ കാണുന്ന പാമ്പ് 'റിയല്‍' ആണോയെന്ന സംശയം പങ്കുവയ്ക്കുന്നവരുമുണ്ട്. എന്തായാലും പാമ്പ് 'റിയല്‍' ആണെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. എവിടെ വച്ചാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നതും അറിവില്ല. 

വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ariana (@snakemasterexotics)

Also Read:- കാളപ്പോരിനിടെ അപകടം; മകനെ രക്ഷിക്കാന്‍ ചാടിവീണ് അച്ഛന്‍

കാറിനുള്ളില്‍ പതുങ്ങിയിരുന്നത് ഉഗ്രവിഷപ്പാമ്പ്, ഭയന്നുവിറച്ച് യുവാവ്; കാറിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യത വളരെ കൂടുതലാണ്. പലരും കാറില്‍ കയറിയാല്‍ തന്നെ ശ്രദ്ധിക്കാറില്ല. അത്തരമൊരു സംഭവമാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സ്വദേശിയ്ക്ക് ഉണ്ടായത്. ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നാണ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതെ മണിക്കൂറുകളോളം കാറിനുള്ളില്‍ കഴിഞ്ഞത്... Read More...
 

click me!