യഥാര്‍ത്ഥത്തില്‍ മാസങ്ങള്‍ക്ക് മുമ്പേ പുറത്തുവന്ന വീഡിയോ ആണിത്. എന്നാല്‍ അടുത്തിടെ വീണ്ടും ആരോ ട്വിറ്ററില്‍ പങ്കുവച്ചതോടെ വീഡിയോ വൈറലാവുകയായിരുന്നു. മിക്കവരും രസികന്‍ വീഡിയോ എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഒരു വിഭാഗം മാത്രം ഇത്തരം പ്രവര്‍ത്തികളില്‍ ആസ്വാദനം കണ്ടെത്താന്‍ കഴിയില്ലെന്ന് പ്രതികരിക്കുകയാണ്
വളര്‍ത്തുമൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയകളിലെപ്പോഴും കാണാറുണ്ട്. ചിലതെല്ലാം എത്ര കണ്ടാലും കൗതുകവും ഇഷ്ടവും തീരുകയേ ഇല്ലെന്ന് തോന്നിക്കും. അത്രമാത്രം രസികന്‍ വീഡിയോകളായിരിക്കും അവ.
അതുപോലൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. ജീവിതത്തിലാദ്യമായി ഐസ്‌ക്രീം നുണയുന്ന ഒരു പൂച്ചയാണ് ഈ വീഡിയോയിലെ താരം. ഒരു കുഞ്ഞ് സ്പൂണില്‍ അല്‍പം ഐസ്‌ക്രീമെടുത്ത് പൂച്ചയ്ക്ക് നല്‍കുകയാണ് വീട്ടുകാരന്‍.
undefined
ഒന്ന് മണത്തുനോക്കിയ ശേഷം അല്‍പം നാവില്‍ തട്ടിയപ്പോഴേക്ക് ബോധം പോകുന്നത് പോലെ മറിഞ്ഞുവീഴുകയാണ് പൂച്ച. ഒറ്റനോട്ടത്തില്‍ വലിയ പ്രശ്‌നമൊന്നുമില്ലാത്ത, രസകരമായ വീഡിയോ തന്നെയാണിത്. പക്ഷേ സംഗതി മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
യഥാര്‍ത്ഥത്തില്‍ മാസങ്ങള്‍ക്ക് മുമ്പേ പുറത്തുവന്ന വീഡിയോ ആണിത്. എന്നാല്‍ അടുത്തിടെ വീണ്ടും ആരോ ട്വിറ്ററില്‍ പങ്കുവച്ചതോടെ വീഡിയോ വൈറലാവുകയായിരുന്നു. മിക്കവരും രസികന്‍ വീഡിയോ എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഒരു വിഭാഗം മാത്രം ഇത്തരം പ്രവര്‍ത്തികളില്‍ ആസ്വാദനം കണ്ടെത്താന്‍ കഴിയില്ലെന്ന് പ്രതികരിക്കുകയാണ്.
മൃഗരോഗ വിദഗ്ധര്‍ തന്നെ ഈ വിഷയത്തില്‍ രണ്ട് നിലപാടിലാണ്. ചിലര്‍ കര്‍ശനമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് ഐസ്‌ക്രീം നല്‍കരുത് എന്ന് താക്കീത് ചെയ്യുന്നുണ്ട്. അതേസമയം മറ്റ് ചിലരാകട്ടെ, അത് ഓരോ മൃഗത്തിന്റേയും ശേഷിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. എന്തായാലും ഒരു വശത്ത് തമ്മിലടി സജീവമാകുമ്പോള്‍ പൂച്ചയുടെ 'ഡ്രാമ' കാണാനായി വീഡിയോ വീണ്ടും വീണ്ടും കാണുകയാണ് മിക്കവരും.
വീഡിയോ കാണാം...
Cat’s first taste of ice cream... pic.twitter.com/ekOWVMPgES
— Rex Chapman🏇🏼 (@RexChapman)
Also Read:- പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിച്ചു; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രം...