അസമിലെ ബര്‍പേട്ടയിലാണ് സംഭവം. തെരുവില്‍ പച്ചക്കറി വില്‍പന നടത്തുന്ന ഹാഫിസ് ആഖന്ദ് എന്നയാള്‍ ഏറെ നാളായി ഒരു ടൂ വീലര്‍ ആഗ്രഹിക്കുന്നു. ഇതിനുള്ള പണം തികയ്ക്കാന്‍ താന്‍ അല്‍പം കാത്തിരിക്കേണ്ടി വരുമെന്ന് മനസിലാക്കിയ ഹാഫിസ്. നാണയത്തുട്ടുകള്‍ ശേഖരിച്ചുതുടങ്ങി
ജോലി ചെയ്യുന്ന സമയവും അധ്വാനവുമെല്ലാം കണക്കാക്കുമ്പോള്‍ ഒരുപോലെയാകുമ്പോഴും, അല്ലെങ്കില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ വരുമെങ്കിലും നമ്മളില്‍ മിക്കവരുടെയും വരുമാനത്തിന്റെ തോത് വളരെ വ്യത്യസ്തമാണ്, അല്ലേ? ചിലര്‍ വെയിലിലും മഴയിലും മണിക്കൂറുകള്‍ നിന്ന് കഠിനമായി ജോലി ചെയ്താലും അവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കണമെന്നില്ല.
അതുപോലെ തന്നെ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കാത്ത 'വൈറ്റ് കോളര്‍' ജോലി ചെയ്യുന്നവരുമുണ്ട്. ഇക്കാര്യങ്ങളൊന്നും പലപ്പോഴും താരതമ്യപ്പെടുത്താന്‍ സാധിക്കുന്നതായിരിക്കില്ല. വ്യക്തികളുടെ പശ്ചാത്തലവും, അവരുടെ സാമ്പത്തിക ബാധ്യതയുമെല്ലാം ഇതില്‍ ഘടകമായി വരികയും ചെയ്യാം.
എന്തായാലും ചിലരെ സംബന്ധിച്ചിടത്തോളം ഒരു ടൂ വീലര്‍ വാങ്ങുകയെന്നാല്‍ പോലും ശ്രമകരമായ ജോലിയായിരിക്കും. വലിയ ആഗ്രഹമെന്ന നിലയില്‍ 'ടൂ വീലര്‍' കാണുന്നവരും, ഏറ്റവും ചെറിയ- അടിസ്ഥാനപരമായ സൗകര്യമെന്ന നിലയില്‍ ടൂ വീലറിനെ കാണുന്നവരുമെല്ലാം അടങ്ങുന്നതാണ് നമ്മുടെ സമൂഹം.
ഇവിടെയിതാ ഒരു ടൂ വീലറിന് വേണ്ടി മോഹിച്ച് സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായി വാഹന ഷോറൂമിലെത്തിയ ഒരു പച്ചക്കറി കച്ചവടക്കാരന്റെ ഹൃദ്യമായ കഥയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. അസമിലെ ബര്‍പേട്ടയിലാണ് സംഭവം. തെരുവില്‍ പച്ചക്കറി വില്‍പന നടത്തുന്ന ഹാഫിസ് ആഖന്ദ് എന്നയാള്‍ ഏറെ നാളായി ഒരു ടൂ വീലര്‍ ആഗ്രഹിക്കുന്നു.
ഇതിനുള്ള പണം തികയ്ക്കാന്‍ താന്‍ അല്‍പം കാത്തിരിക്കേണ്ടി വരുമെന്ന് മനസിലാക്കിയ ഹാഫിസ്. നാണയത്തുട്ടുകള്‍ ശേഖരിച്ചുതുടങ്ങി. ഇതിനിടെ ഹൗളിയിലെ ഒരു ടൂ വീലര്‍ ഷോറൂം നടത്തിയ പ്രമോഷന്‍ പരിപാടി ഹാഫിസ് കാണാനിടയായി. അവരുടെ അടുക്കല്‍ ചെന്ന് തന്റെ നാണയ ശേഖരത്തിന്റെ കാര്യം അദ്ദേഹം അവതരിപ്പിച്ചു.
അവര്‍ അതുമായി ഷോറൂമിലേക്ക് വരാന്‍ പറഞ്ഞതോടെ ഹാഫിന്റെ മോഹങ്ങള്‍ക്ക് ചക്രങ്ങളായി. ഒടുവില്‍ ചാക്കില്‍ കെട്ടിയ നാണയത്തുട്ടുകളുടെ ശേഖരവുമായി അദ്ദേഹം ഹൗളിയിലെ ഷോറൂമിലെത്തി. അവിടെ വച്ച് ജീവനക്കാര്‍ക്ക് ഈ നാണയ ശേഖരം കൈമാറി.
ജീവനക്കാരെല്ലാം ചേര്‍ന്ന് മൂന്ന് മണിക്കൂറെടുത്താണേ്രത നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. ആകെ 22,000 രൂപയാണ് ചാക്കിലുണ്ടായിരുന്നത്. ഇത് വാങ്ങി, ഹാഫിസിന് വണ്ടി നല്‍കിയിരിക്കുകയാണ് കമ്പനി. ബാക്കി പണം ഫിനാന്‍സിംഗിലൂടെ കണ്ടെത്തുകയും ചെയ്തു.
പ്രാദേശിക മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത ഇപ്പോള്‍ സൈബറിടങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചില വ്‌ളോഗര്‍മാര്‍ ഹാഫിസിന്റെ കഥ വീഡിയോ ആയും ചെയ്തിട്ടുണ്ട്. അതിലൊരു വീഡിയോ കൂടി കാണാം...
കത്തുന്ന അടുപ്പുമായി നടക്കും; വേറിട്ട സമൂസ കച്ചവടക്കാരന്‍...
ഓരോ ദിവസവും വ്യത്യസ്തങ്ങളായ എത്രയോ തരം വീഡിയോകളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിനോ തമാശയ്ക്കോ വേണ്ടിയുള്ളതാണെങ്കില്‍, ചില വീഡിയോകള്‍ നമ്മെ ഒരുപാട് കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതും ഓര്‍മ്മപ്പെടുത്തുന്നതും ആയിരിക്കും.
നാം അറിയാത്ത, അനുഭവിക്കാത്ത തരം ജീവതങ്ങളെ അടുത്ത് മനസിലാക്കാനും അതുവഴി ലോകത്തെ തന്നെ കൂടുതല്‍ അറിയാനുമെല്ലാം ഉപകരിക്കുന്ന തരം വീഡിയോകളെ കുറിച്ചാണ് സൂചിപ്പിച്ചത്. പലപ്പോഴും വെറുതെ സ്‌ക്രോള്‍ ചെയ്തുകളയുന്ന ഇത്തരം വീഡിയോകള്‍ നമ്മുടെ ജീവിതത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. അതൊരുപക്ഷേ നമ്മള്‍ തിരിച്ചറിയണമെന്ന് തന്നെയില്ല...Read More...