സ്പെഷ്യല്‍ അതിഥിയെ പരിചയപ്പെടുത്തി വരുണ്‍ ധവാന്‍റെ സെല്‍ഫി വീഡിയോ

By Web Team  |  First Published Jan 1, 2023, 7:46 AM IST

കടുവയെ കണ്ട സന്തോഷമാണ് വരുണ്‍ പങ്കുവയ്ക്കുന്നത്. സെല്‍ഫി വീഡിയോയില്‍ വരുണിന് പുറകിലായി ഒരു കടുവ കടന്നുപോകുന്നത് വ്യക്തമായി കാണാം.


നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് വരുണ്‍ ധവാന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ വരുണ്‍ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ വരുണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

കടുവയെ കണ്ട സന്തോഷമാണ് വരുണ്‍ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. സെല്‍ഫി വീഡിയോയില്‍ വരുണിന് പുറകിലായി ഒരു കടുവ കടന്നുപോകുന്നതും വ്യക്തമായി കാണാം. ടൈഗര്‍ സഫാരി നടത്തുകയായിരുന്നു വരുണ്‍. ഒപ്പം ഭാര്യ നടാഷയും ഉണ്ട്. ഓപ്പണ്‍ ജീപ്പില്‍ ഇരിക്കുകയാണ് വരുണ്‍. പെട്ടെന്നാണ് ഒരു കടുവയെ കണ്ടത്. ഉടനെ താരം ഫോണ്‍ എടുത്ത് ഈ ദൃശ്യം പകര്‍ത്തുകയായിരുന്നു. കടുവയെ കണ്ടതിന്‍റെ സന്തോഷം വരുണിന്‍റെ മുഖത്ത് വ്യക്തമായി കാണാം.  

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by VarunDhawan (@varundvn)

 

കുറുക്കന്‍ ടൈഗറിനെ കണ്ടപ്പോള്‍ എന്ന ക്യാപ്ഷനോടെ ആണ് താരം വീഡിയോ പങ്കുവച്ചത്. നിരവധി ആരാധകരാണ് വീഡിയോ ഇതിനോടകം കണ്ടതും ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. 

അതേസമയം, വരുണ്‍ ധവാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ഭേഡിയ'. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് തുടക്കത്തില്‍ ലഭിച്ചത്.  അമര്‍ കൗശിക് സംവിധാനം ചെയ്‍ത ചിത്രമായ 'ഭേഡിയ'യ്‍ക്ക് പിന്നീട് ബോക്സ് ഓഫീസില്‍ വൻ വിജയമാകാൻ കഴിഞ്ഞില്ലെങ്കിലും നഷ്‍ടമായില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്ട്ട്.

അറുപത് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ആദ്യ ആഴ്‍ചകളില്‍ യഥാക്രമം 42.05 കോടി, 14.62 കോടി, 7.43 കോടി എന്നിങ്ങനെയായി മൊത്തം 64.10 കോടി രൂപ മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത് . 'ഭാസ്‍കര്‍' എന്ന കഥാപാത്രമായി വരുണ്‍ ധവാൻ അഭിനയിക്കുമ്പോള്‍ 'ഡോ. അനിക'യായിട്ടാണ് കൃതി സനോണ്‍ എത്തിയിരിക്കുന്നത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Also Read: വൈറലായി ജാന്‍വി കപൂറിന്‍റെ വര്‍ക്കൗട്ട് വീഡിയോ

click me!