Valentine's Day 2024 : വാലന്റൈൻസ് ഡേയ്ക്ക് ഈ സമ്മാനങ്ങൾ നൽകിയാലോ?

By Web TeamFirst Published Feb 12, 2024, 12:41 PM IST
Highlights

പ്രണയത്തിന്‍റെ പ്രതീകമാണ് ചുവന്ന റോസാപുഷ്പങ്ങൾ.  വാലന്റൈന്‍സ് ദിനത്തിൽ പ്രണയിക്കുന്നവർക്ക് ചുവന്ന റോസാപ്പൂക്കൾ സമ്മാനിക്കാവുന്നതാണ്. 
 

വാലന്റൈൻസ് ഡേ (Valentine's Day 2024) ആഘോഷിക്കാനുള്ള തിരക്കിലാണ് പലരും. സമ്മാനങ്ങളും സർപ്രൈസുകളുമൊക്കെയായി പലരും ഈ ദിവസത്തിനായി ഒരുങ്ങിക്കഴിഞ്ഞു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ വൈദികനായിരുന്ന വിശുദ്ധ വാലന്റൈന്റെ പേരിൽ നിന്നാണ് വാലന്റൈൻസ് ഡേയ്ക്ക് ആ പേരു ലഭിച്ചത്. സെന്റ് വാലന്റൈന്റെ ജീവിതവും ആശയങ്ങളും ആഘോഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഇത്തരമൊരു ദിവസം ആചരിക്കാൻ ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. ഈ വാലന്റൈൻസ് ഡേയ്ക്ക് എന്തൊക്കെ സമ്മാനങ്ങൾ നൽകാം...

ഒന്ന്...

Latest Videos

പ്രണയത്തിൻറെ പ്രതീകമാണ് ചുവന്ന റോസാപുഷ്പങ്ങൾ.  വാലന്റൈൻസ് ദിനത്തിൽ പ്രണയിക്കുന്നവർക്ക് ചുവന്ന റോസാപ്പൂക്കൾ സമ്മാനിക്കാവുന്നതാണ്. 

രണ്ട്...

മറ്റൊരു സമ്മാനമാണ് ഡയമണ്ട്. സ്നേഹം പ്രകടിപ്പിക്കാൻ ഡയമണ്ടിനേക്കാൾ വലിയ മറ്റൊരു സമ്മാനം ഉണ്ടാവില്ല. പ്രണയദിനത്തിൽ ഡയമണ്ടിൽ ഒരു മോതിരം നൽകി കാമുകിയെ പ്രോപ്പോസ് ചെയ്യാവുന്നതാണ്. അത് അവർക്ക് കൂടുതൽ സന്തോഷം നൽകിയേക്കാം.

മൂന്ന്....

ചോക്ലേറ്റാണ് മറ്റൊരു സമ്മാനം. കാമുകിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാകാം ചോക്ലേറ്റ്സ്. ചോക്ലേറ്റ് ഉൾപ്പടെയുള്ള മധുര പലഹാരങ്ങളുമായി കാമുകൻ കാണാൻ വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി കാമുകിമാരുണ്ട്. 

നാല്...

ചുവപ്പ് നിറങ്ങളിലുള്ള ആശംസാ കാർഡുകൾ വാലന്റൈൻസ് ദിനത്തിൽ കാമുകിയ്ക്ക് നൽകാവുന്നതാണ്. അവർക്ക് എപ്പോഴും സൂക്ഷിച്ച് വയ്ക്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണ് ആശംസാ കാർഡുകൾ.

അഞ്ച്...

മറ്റൊരു സമ്മാനമാണ് വാച്ച്. മനോഹരമായ വാച്ച് ആരെയും ആകർഷിക്കുന്ന ഒന്നാണ്. വാലന്റൈൻസ് ഡേ ഗിഫ്റ്റ് ആയി പ്രണയിനിയ്ക്ക് നൽകാവുന്ന ആകർഷിക്കുന്ന സമ്മാനമാണ് വാച്ച്.

ഈ ജ്യൂസുകൾ ശീലമാക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

 

click me!