പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയ ദിനമായി ആചരിക്കുന്നു.
ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ തമ്മിൽ സമ്മാനങ്ങൾ കൈമാറുന്ന ഒരു ദിനമാണ് വാലന്റൈൻസ് ഡേ. പ്രണയം അറിയിക്കുന്ന ഒരു കാർഡോ റോസാപ്പൂവോ മുതൽ ഡയമണ്ടിന്റെ ആഭരണം വരെയാണ് സമ്മാനങ്ങൾ നീളുന്നത്.
എല്ലാ വർഷവും ഫെബ്രുവരി 14-നാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ പ്രണയ ദിനം ആഘോഷിക്കുന്നത്.
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയ ദിനമായി ആചരിക്കുന്നു.
ഫെബ്രുവരി 7 മുതൽ 14 വരെ യുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊ പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷ ദിനങ്ങളുടെ ക്രമം.
ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോ ഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അ വരുടെ ഇഷ്ടടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു.
ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12-നാണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം.
ഇന്ത്യയിൽ പുരാതന കാലത്ത് സ്നേഹത്തിന്റെ നാഥനായ കാമദേവനേയും രതീ ദേവിയെയും ആരാധിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നു. താമര ഇതളിൽ പ്രണയ ലേഖനം എഴുതിയ ശകുന്തളയൊക്കെ നമ്മുടെ പ്രണയ സങ്കല്പങ്ങളിൽ ഇതൾ വിടർത്തി നിൽക്കുന്നു.
തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
വാലന്റൈൻസ് ഡേയ്ക്ക് ഈ സമ്മാനങ്ങൾ നൽകിയാലോ?