ട്രെയിനില്‍ പഴ്സ് മറന്നുവച്ച് വിദേശവനിത, പിന്നീട് സംഭവിച്ചത്; വീഡിയോ...

By Web Team  |  First Published Feb 26, 2023, 8:57 PM IST

ഈ അനുഭവം തന്‍റെ കണ്ണ് നനയിച്ചുവെന്നും തന്നെ സ്പര്‍ശിച്ചുവെന്നുമാണ് സ്റ്റെഫ് പറയുന്നത്. ഇന്ത്യയെ കുറിച്ച് പല മോശം വാര്‍ത്തകളും കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്ക് പോസിറ്റീവായ വശങ്ങളമുണ്ടെന്നും ഇത് മനോഹരമായ രാജ്യമാണെന്നും സ്റ്റെഫും പീറ്റും പറയുന്നു. 


യാത്രയ്ക്കിടെ വണ്ടിക്കകത്തോ സ്റ്റാൻഡുകളിലോ സ്റ്റേഷനുകളിലോ കടകളിലോ വച്ച് എന്തെങ്കിലും മറന്നുപോയാല്‍ പിന്നെ അത് തിരിച്ച് കിട്ടും വരെ നമുക്ക് സ്വസ്ഥതയുണ്ടാകില്ല. വിലപ്പെട്ടതോ, പ്രിയപ്പെട്ടതോ ആയ വസ്തുക്കളോ പണമോ പ്രധാനപ്പെട്ട രേഖകളോ ഒക്കെയാണ് നഷ്ടപ്പെട്ടതെങ്കിലാണ് ഈ പ്രശ്നം. 

പലപ്പോഴും ഇങ്ങനെ മറന്നിട്ട് പോകുന്നത് പിന്നീട് നമ്മുടെ കൈവശം എത്തിച്ചേരാറില്ല എന്നതാണ് സത്യം. പ്രത്യേകിച്ച് പണമോ വിലപ്പെട്ട എന്തെങ്കിലുമോ ആണെങ്കില്‍. 

Latest Videos

undefined

എന്നാല്‍ ചിലരെങ്കിലും ഇത്തരത്തില്‍ കളഞ്ഞുകിട്ടുന്ന പണമോ വിലപ്പെട്ട സാധനങ്ങളോ അന്വേഷിച്ചറിഞ്ഞ് ഉടമസ്ഥരെ തിരിച്ചേല്‍പിക്കാറുമുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഇടയ്ക്ക് നമ്മള്‍ കാണാറുമുണ്ട്. 

സമാനമായ രീതിയിലുള്ളൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് യുഎസില്‍ നിന്നുള്ള ദമ്പതികള്‍. യാത്രികരായ സ്റ്റെഫും പീറ്റും തങ്ങളുടെ കുഞ്ഞിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കാനെത്തിയതാണ്. ഇതിനിടെ ഗുജറാത്തില്‍ യാത്രക്കിടെ ട്രെയിനില്‍ വച്ച് സ്റ്റെഫ് തന്‍റെ പഴ്സ് മറന്നുവച്ചു. 

എന്നാല്‍ നാല് ദിവസത്തിനകം തന്നെ സ്റ്റെഫിന് തന്‍റെ പഴ്സ് തിരികെ ലഭിച്ചു. ഇതെങ്ങനെയെന്ന് ഒരു വീഡിയോയിലൂടെ കാണിച്ചുതന്നിരിക്കുകയാണ് യാത്രികരായ ദമ്പതികള്‍. ഈ വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമെല്ലാം ശ്രദ്ധ നേടുന്നത്. 

ട്രെയിനില്‍ വച്ച് സ്റ്റെഫിന്‍റെ പഴ്സ് ലഭിച്ചത് ചിരാഗ് എന്ന യുവാവിനാണ്. ഇദ്ദേഹം ബുജില്‍ ഒരു റെസ്റ്റോറന്‍റ് നടത്തിവരികയാണ്. ഇദ്ദേഹം ഉടൻ തന്നെ സ്റ്റെഫിന് ഇൻസ്റ്റഗ്രാമില്‍ മെസേജ് ചെയ്യുകയായിരുന്നുവത്രേ. ഐഡി കാര്‍ഡുകളും ഡ്രൈവിംഗ് ലൈസൻസുമടക്കമുള്ള രേഖകളോടെ പഴ്സ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടാല്‍ ഇത് തിരികെ നല്‍കാമെന്നുമായിരുന്നു അറിയിച്ചത്. 

ശേഷം ഇവര്‍ ചിരാഗിനെ അന്വേഷിച്ചെത്തുന്നതാണ് വീഡിയോയിലുള്ളത്. യുവാവിനെ കണ്ടയുടൻ തന്നെ ഇവര്‍ നന്ദി അറിയിക്കുകയാണ്. ശേഷം തന്‍റെ സന്തോഷത്തിനായി ഏതാനും നോട്ടുകള്‍ യുവാവിനെ നേരെ നീട്ടുന്നു. എന്നാല്‍ എത്ര പറഞ്ഞിട്ടും ഈ പണം വാങ്ങിക്കാൻ യുവാവ് തയ്യാറായില്ല. ശേഷം പീറ്റും ചിരാഗിനെ കണ്ട് നന്ദി അറിയിക്കുകയും പണം നല്‍കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യുവാവ് നന്ദി സ്വീകരിക്കുകയും പണം നിരാകരിക്കുകയും ചെയ്യുകയാണ്.

ഈ അനുഭവം തന്‍റെ കണ്ണ് നനയിച്ചുവെന്നും തന്നെ സ്പര്‍ശിച്ചുവെന്നുമാണ് സ്റ്റെഫ് പറയുന്നത്. ഇന്ത്യയെ കുറിച്ച് പല മോശം വാര്‍ത്തകളും കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്ക് പോസിറ്റീവായ വശങ്ങളമുണ്ടെന്നും ഇത് മനോഹരമായ രാജ്യമാണെന്നും സ്റ്റെഫും പീറ്റും പറയുന്നു. 

ഇതിനിടെ വീഡിയോ വൈറലായപ്പോള്‍ പലരും യുവാവിന് പണം നല്‍കാൻ ശ്രമിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു, അത് അമേരിക്കയിലെ സംസ്കാരമാണെന്നും അങ്ങനെ ചെയ്തതില്‍ ഖേദം തോന്നുന്നുവെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമില്‍ ഇവര്‍ കുറിച്ചു. 

വീഡിയോ...

 

Also Read:- മഞ്ഞില്‍ സ്നോമൊബൈല്‍ ഓടിച്ച് രാഹുലും പ്രിയങ്കയും; വീഡിയോ

 

tags
click me!