പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ കയറ്റാൻ സാധിക്കില്ലെന്ന് റെസ്റ്റോറന്‍റ്; വിമര്‍ശനം രൂക്ഷം...

By Web Team  |  First Published Feb 13, 2023, 10:12 PM IST

അടുത്തിടെയായി തിയേറ്ററുകളില്‍ കുട്ടികളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സമാനമായ ചര്‍ച്ചകള്‍ ഏറെ ഉയര്‍ന്നിരുന്നു. ഒരു വിഭാഗം പേര്‍ കുട്ടികള്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തുന്നതിനോട് യോജിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യാറുണ്ട്. 


നല്ലരീതിയില്‍ ആളുകള്‍ കൂടുന്ന പലയിടങ്ങളിലും കുട്ടികളുമായി പോകാൻ എളുപ്പമല്ല. കുട്ടികളുടെ ബഹളവും കുസൃതികളുമെല്ലാം മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തിലാകുമ്പോള്‍ അത് അനുവദിക്കാൻ സാധിക്കില്ലെന്ന് നിലപാട് ഇത്തരതത്തില്‍ ചില സ്ഥാപനങ്ങളുമെടുക്കാറുണ്ട്.

അടുത്തിടെയായി തിയേറ്ററുകളില്‍ കുട്ടികളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സമാനമായ ചര്‍ച്ചകള്‍ ഏറെ ഉയര്‍ന്നിരുന്നു. ഒരു വിഭാഗം പേര്‍ കുട്ടികള്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തുന്നതിനോട് യോജിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യാറുണ്ട്. 

Latest Videos

തിയേറ്ററുകള്‍ക്ക് പുറമെ ചില റെസ്റ്റോറന്‍റുകളും കുട്ടികള്‍ക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നത് അടുത്ത കാലത്തായി കണ്ടുവരുന്ന പ്രവണതയാണ്. ഇപ്പോഴിതാ യുഎസിലെ ന്യൂ ജഴ്സിയില്‍ ഒരു ഇറ്റാലിയൻ റെസ്റ്റോറന്‍റും ഇതേ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. 

പത്ത് വയസില്‍ താഴെയുള്ള കുട്ടികളുമായി ഇനി തങ്ങളുടെ റെസ്റ്റോറന്‍റിലേക്ക് വരരുത് എന്നാണിവര്‍ അറിയിച്ചിരിക്കുന്നത്. കുട്ടികളുണ്ടാക്കുന്ന ശബ്ദകോലാഹാലങ്ങളും അവരുടെ വികൃതിയും തന്നെയാണ് പ്രധാന പ്രശ്നമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഭൂരിഭാഗം മാതാപിതാക്കളും ഇക്കാര്യത്തില്‍ ഇടപെടുകയില്ലെന്നും അതുമൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നിരിക്കുന്നതെന്നും റെസ്റ്റോറന്‍റ് അറിയിക്കുന്നു. 

കുട്ടികള്‍ക്ക് ഇരുന്ന് കഴിക്കാൻ പ്രത്യേകം തയ്യാറാക്കിയ കസേരകള്‍ ആവശ്യമാണ്. അതുപോലെ അവര്‍ കഴിച്ചുകഴിയുമ്പോഴേക്ക് സാധാരണയില്‍ കവിഞ്ഞ് മേശയും പരിസരവുമെല്ലാം വൃത്തികേടാകും. ഇത് അപ്പഴപ്പോള്‍ വൃത്തിയാക്കുകയും വേണം. കുട്ടികളെ തങ്ങള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്താൻ സാധിക്കില്ല എന്നതിനാലാണ് അവരുടെ പ്രവേശനം പരിമിതപ്പെടുത്തുന്നതെന്നും റെസ്റ്റോറന്‍റ് അറിയിക്കുന്നു. 

എല്ലാ കുട്ടികളും ഇങ്ങനെ പ്രശ്നക്കാരല്ലെന്ന് തങ്ങള്‍ക്കറിയാം, അതിനാല്‍ തന്നെ ഒരു വിഭാഗം പേര്‍ക്ക് തങ്ങളുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടാകാം. എങ്കില്‍ പോലും ഈ തീരുമാനവുമായി സഹകരിക്കണമെന്നുമാണ് റെസ്റ്റോറന്‍റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

റെസ്റ്റോറന്‍റിന്‍റെ പുതിയ തീരുമാനത്തിനെതിരെ ഒരു വിഭാഗം ഇതിനോടകം തന്നെ എതിര്‍പ്പ് പ്രകടമാക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ ഒന്നിച്ചെത്തുന്ന ഇടങ്ങളില്‍ ഇങ്ങനെ പ്രവേശനം വിലക്കിയാല്‍ അതെങ്ങനെ ശരിയാകുമെന്നും ഈ പ്രവണത മറ്റിടങ്ങളിലും കാണാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

Also Read:- മുപ്പത് കടന്നവര്‍ക്ക് പ്രവേശനമില്ലെന്ന് ഒരു ബാര്‍; ഇതിനുള്ള കാരണം വിചിത്രം!

click me!