ഷാരൂഖ് ഖാന്‍റെ ഹിറ്റ് ചിത്രമായ 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ' എന്ന ചിത്രത്തിലെ മെഹന്ദി ലഗാ കേ രഖ്‌നാ എന്ന ഗാനത്തിനാണ് റിക്കി പോണ്ട് ചുവടുവെച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ സിഗ്നേച്ചര്‍ ചുവടുകളാണ് അദ്ദേഹം വീഡിയോയില്‍ ചെയ്യുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും രസകരമായതുമായ നിരവധി വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ നൃത്ത വീഡിയോകള്‍ കാണാന്‍ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. അത്തരത്തില്‍ നിരവധി ആരാധകരുള്ളയാളാണ് പ്രായത്തെ തോല്‍പ്പിച്ച് നൃത്തം ചെയ്യുന്ന അമേരിക്കക്കാരനായ റിക്കി പോണ്ട്. മക്കളോടൊപ്പം ഡാന്‍സ് കളിച്ചാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഇന്ത്യന്‍ പാട്ടുകള്‍ക്ക് ചുവടുവച്ചാണ് റിക്കി പോണ്ട് ഇവിടെ വൈറലായത്.
ഇപ്പോഴിതാ ഷാരൂഖ് ഖാന്‍റെ ഹിറ്റ് ചിത്രമായ 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ' എന്ന ചിത്രത്തിലെ മെഹന്ദി ലഗാ കേ രഖ്‌നാ എന്ന ഗാനത്തിനാണ് റിക്കി പോണ്ട് ചുവടുവെച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ സിഗ്നേച്ചര്‍ ചുവടുകളാണ് അദ്ദേഹം വീഡിയോയില്‍ ചെയ്യുന്നത്.
ഒരാഴ്ച മുമ്പാണ് വീഡിയോ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അരലക്ഷത്തിലധികം വ്യൂവാണ് ഇതിനോകം വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കിടിലന്‍, മനോഹരം, സൂപ്പര്‍ തുടങ്ങിയ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്.
അതേസമയം, 'ഡാൻസിങ് ദാദി' എന്ന പേരില്‍ അറിയപ്പെടുന്ന മുംബൈ സ്വദേശിനിയും അറുപത്തിനാലുകാരിയുമായ രവി ബാല ശര്‍മ്മയുടെ നൃത്ത വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് അവര്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്നത്. ഗായകരായ ശ്രേയ ഘോഷാലും കവിതാ സേത്തും ഒരുമിച്ചാലപിച്ച 'ലഗാൻ ലാഗി' എന്ന ഗാനത്തിനൊപ്പം രവി ബാല ചുവടുവച്ചതാണ് അടുത്തിടെ വൈറലായത്. എപ്പോഴും നൃത്തം ചെയ്യണമെന്നാണ് തന്റെ ഭർത്താവ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ മരണശേഷവും ആ ആഗ്രഹം നിറവേറ്റാനായാണ് ഇപ്പോഴും അത് തുടരുന്നതെന്നും പല അഭിമുഖങ്ങളിലൂടെയും രവി ബാല പറഞ്ഞിട്ടുണ്ട്.
Also Read: അച്ഛന്‍ വരുന്നേ, ടിവി ഓഫാക്കിക്കോ! കുരുന്നിന് സിഗ്നല്‍ കൊടുക്കുന്ന വളര്‍ത്തുനായ; വീഡിയോ