ഇപ്പോഴിതാ സ്കർട്ടില്‍ വേറിട്ട പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഉര്‍ഫി. വാച്ചുകൾ കൊണ്ട് തയ്യാറാക്കിയ മിനി സ്കർട്ട് ധരിച്ചുള്ള വീഡിയോ ഉര്‍ഫി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ 'ഓവര്‍ ഗ്ലാമറസ്' ആകുന്നുണ്ടെന്നും 'കോപ്പിയടി' ആണെന്നുമൊക്കെയാണ് ആക്ഷേപം. അതേസമയം, ഇതൊന്നും തന്നെ ബാധിക്കില്ല എന്നും താന്‍ എപ്രകാരം വസ്ത്രം ധരിക്കണമെന്ന് പറയാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്നും ഉര്‍ഫി തുറന്നു പറഞ്ഞിട്ടുണ്ട്. ആളുകള്‍ എത്ര ട്രോളിയാലും ഓരോ ഫാഷന്‍ പരീക്ഷണങ്ങളും ഉര്‍ഫി പ്രത്യക്ഷപ്പെടാറുമുണ്ട്.
ഇപ്പോഴിതാ സ്കർട്ടില്‍ വേറിട്ട പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഉര്‍ഫി. വാച്ചുകൾ കൊണ്ട് തയ്യാറാക്കിയ മിനി സ്കർട്ട് ധരിച്ചുള്ള വീഡിയോ ഉര്‍ഫി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പിങ്ക് നിറത്തിലുള്ള റൗണ്ട് നെക് ടി- ഷർട്ടിനൊപ്പമാണ് ഈ സ്കർട്ട് പെയർ ചെയ്തത്. ‘സമയം എത്രയായി?’എന്നാണ് താരത്തിന്‍റെ ക്യാപ്ഷന്‍.
സംഭവം വൈറലായതോടെ പതിവുപോലെ ട്രോളുകളും നിറഞ്ഞു. ഇത്രയും വേണ്ടായിരുന്നു എന്നാണ് ആളുകളുടെ അഭിപ്രായം. അടുത്തിടെ ഒരു അവാര്‍ഡ് ഷോയില്‍ ഉര്‍ഫി ധരിച്ച ‘ഗാലക്സി ഡ്രസ്സും’വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
മിനി ഓഫ് ഷോൾഡർ ഡ്രസ്സ് ആണ് താരം ധരിച്ചത്. തിളങ്ങുന്ന മെറ്റീരിയലിലാണ് ഡ്രസ്സിന്റെ പകുതി ഭാഗം. എന്നാൽ മറുഭാഗത്ത് ചർമ്മത്തിന്റെ നിറത്തിലുള്ള ടൈറ്റ് മെറ്റീരിയലാണുള്ളത്. കണ്ടാൽ അവിടെ വസ്ത്രമില്ല എന്നു തോന്നും. ഇതിന്‍റെ വീഡിയോ ഉര്‍ഫി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇതും വൈറലായതോടെ ഡ്രസ്സിന്റെ പകുതി എവിടെ എന്നാണ് ഉർഫിയോട് പലരും ചോദിച്ചത്.