വേസ്റ്റ് കവറുകൊണ്ട് ഗൗണ്‍; വസ്ത്രത്തിന്‍റെ പേരില്‍ വീണ്ടും ചര്‍ച്ചയാകാൻ ഉര്‍ഫി ജാവേദ്

By Web Team  |  First Published Jan 24, 2023, 5:11 PM IST

ഫാഷൻ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുകയും വിവാദത്തിലാവുകയും ഭീഷണി വരെ നേരിടുകയും ചെയ്യുന്നൊരു ടെലിവിഷൻ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് എന്ന പ്രമുഖ ടിവി ഷോയിലൂടെയാണ് ഉര്‍ഫി ഏറെ പേര്‍ക്കും പരിചിതയായത്. 


ഫാഷൻ എന്നാല്‍ പലപ്പോഴും നമുക്ക് കൃത്യമായ ചതുരത്തിനകത്ത് നിര്‍വചിച്ചുവയ്ക്കാവുന്ന സങ്കല്‍പമല്ല. പലപ്പോഴും പുതുതായി വരുന്ന ഫാഷൻ തരംഗങ്ങളോ പരീക്ഷണങ്ങളോ എല്ലാം ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാവുന്നതായി തോന്നിയാലും മറുവിഭാഗത്തിന് അത് അംഗീകരിക്കാനാകാത്തതോ ഒരുപക്ഷേ മോശമായതായോ വരെ തോന്നാം.

ഇത്തരത്തില്‍ ഫാഷൻ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുകയും വിവാദത്തിലാവുകയും ഭീഷണി വരെ നേരിടുകയും ചെയ്യുന്നൊരു ടെലിവിഷൻ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് എന്ന പ്രമുഖ ടിവി ഷോയിലൂടെയാണ് ഉര്‍ഫി ഏറെ പേര്‍ക്കും പരിചിതയായത്. 

Latest Videos

ഇതിന് പുറമെ വസ്ത്രധാരണത്തിലെ പുതുമകളും വ്യത്യസ്തതകളും തന്നെ ഉര്‍ഫിയെ എപ്പോഴും വാര്‍ത്തകളില്‍ പിടിച്ചുനിര്‍ത്തുന്നത്. ഇപ്പോഴിതാ ഗാര്‍ബേജ് ബാഗ്, അഥവാ വേസ്റ്റുകള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന കവര്‍ കൊണ്ട് നിര്‍മ്മിച്ച ഗൗണ്‍ ധരിച്ച് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഉര്‍ഫി.

നേരത്തെ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കവേ ഇത്തരത്തില്‍ ഗാര്‍ബേജ് കവര്‍ കൊണ്ട് ഉര്‍ഫി ഉടുപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും താനിതിന് ശ്രമിച്ചിരിക്കുകയാണെന്നും എന്നാലിക്കുറി സംഗതി അല്‍പം കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉര്‍ഫി പറയുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uorfi (@urf7i)

രണ്ട് മനോഹരമായ ഉടുപ്പുകളാണ് ഗാര്‍ബേജ് കവറുപോയിച്ച് ഉര്‍ഫി ചെയ്തിരിക്കുന്നത്. രണ്ടും അണിഞ്ഞുകൊണ്ടുള്ള വീഡിയോ ആണ് ഉര്‍ഫി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഉര്‍ഫിയുടെ ഫാഷൻ സെൻസിനെയും, ക്രിയാത്മകതയെയും എല്ലാം അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റ്  പങ്കിട്ടിരിക്കുന്നത്. 

ഫാഷൻ മേഖലയില്‍ നിന്നുള്ളവരെല്ലാം തന്നെ ഉര്‍ഫിയുടെ ഇത്തരം പരീക്ഷണങ്ങള്‍ക്കെല്ലാം കയ്യടിക്കാറ് തന്നെയാണ് പതിവ്. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെ വലിയ രീതിയില്‍ ട്രോളുകളും പരിഹാസങ്ങളും വ്യക്തിഹത്യയും ഭീഷണിയുമെല്ലാം വരാറുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഉര്‍ഫിക്കെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയ മുംബൈ സ്വദേശി പൊലീസ് പിടിയിലായിരുന്നു. മഹാരാഷ്ട്രയിലെ ചില രാഷ്ട്രീയ നേതാക്കളും ഉര്‍ഫിക്കെതിരെ നിരന്തരം രംഗത്തുവന്നിരുന്നു. അപ്പോഴെല്ലാം ഇവരെ പിന്തുണച്ചും ചില രാഷ്ട്രീയക്കാര്‍ പരസ്യമായി സംസാരിച്ചു. 

നേരത്തെ ഉപേക്ഷിക്കപ്പെട്ട സിം കാര്‍ഡുകള്‍ വച്ചും, ഉപയോഗശൂന്യമായി ഒഴിവാക്കിയ തുണിക്കഷ്ണങ്ങള്‍ ചേര്‍ത്തുവച്ചുമെല്ലാം ഉര്‍ഫി വസ്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 

Also Read:- ചങ്ങല കൊണ്ടുള്ള ടോപ് ധരിച്ച് ഫോട്ടോഷൂട്ട്; കഴുത്തിന് പരുക്കേറ്റ ചിത്രം പങ്കുവച്ച് ബിഗ് ബോസ് താരം

click me!