വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങളെല്ലാം ഇവര്‍ നേരിട്ടിട്ടുണ്ട്. പലയിടങ്ങളിലും മാറ്റിനിര്‍ത്തപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഏറെ വിമര്‍ശനങ്ങളും മോശം പ്രതികരണങ്ങളും നേരിടുകയും ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തയായ ടെലിവിഷൻ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഉര്‍ഫി ഏറെ ശ്രദ്ധിക്കപ്പെടുന്നത് അവരുടെ ഫാഷൻ പരീക്ഷണങ്ങളുടെ പേരിലാണ്.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങളെല്ലാം ഇവര്‍ നേരിട്ടിട്ടുണ്ട്. പലയിടങ്ങളിലും മാറ്റിനിര്‍ത്തപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഏറെ വിമര്‍ശനങ്ങളും മോശം പ്രതികരണങ്ങളും നേരിടുകയും ചെയ്തിട്ടുണ്ട്.
undefined
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താൻ ഇത്തരത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചെല്ലാം ഒരു അഭിമുഖത്തിലൂടെ ഇവര്‍ വിശദമായി സംസാരിച്ചിരുന്നു. മോശമായ ബാല്യകാലാനുഭവങ്ങളും വീട്ടിലെ പ്രതികൂലമായ സാഹചര്യങ്ങളും തന്നെ എത്രമാത്രം ബാധിച്ചുവെന്നും നിലവില്‍ താൻ നേരിടുന്ന വിമര്‍ശനങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നുമെല്ലാം ഉര്‍ഫി പറഞ്ഞിരുന്നു.
വിവാദങ്ങളും വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം തുടരുമ്പോഴും ഫാഷനുമായി ബന്ധപ്പെട്ട് ഇഷ്ടമുള്ള പരീക്ഷണങ്ങള്‍ നടത്താനും അവ പരസ്യമായി പങ്കുവയ്ക്കാനുമെല്ലാം ഉര്‍ഫി ഇപ്പോഴും ശ്രമിക്കാറുണ്ട്.
ഏറ്റവും പുതിയതായി ഒരു ഹാൻഡ് ബാഗുപയോഗിച്ച് തയ്ച്ച മിനി ഡ്രസിന്‍റെ വീഡിയോ ആണ് ഉര്‍ഫി പങ്കുവച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ ഇവരുടെ ഫാഷൻ പരീക്ഷണങ്ങള്‍ ആസ്വദിക്കുന്നവര്‍ വീഡിയോയ്ക്ക് താഴെ ഇവരെ അഭിനന്ദിച്ചിരിക്കുന്നത് കാണാം.
വീഡിയോയുടെ തുടക്കത്തില്‍ വസ്ത്രം തയ്ക്കാനുപയോഗിച്ചിരിക്കുന്ന ബാഗ് കാണിക്കുന്നുണ്ട്. ഇത് പിന്നീട് എത്തരത്തിലാണ് മിനി ഡ്രസ് ആക്കി മാറ്റിയതെന്ന് വീഡിയോ മുഴുവനായി കാണുന്നതോടെ മനസിലാകും.
ബാഗിന്‍റെ വള്ളിയും പണം വയ്ക്കാനുള്ള അറയും അടക്കം പല ഭാഗങ്ങളും അങ്ങനെ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ബാഗുപയോഗിച്ച് തയ്യാറാക്കിയ ഡ്രസ് ഉര്‍ഫിയുടെ മറ്റ് പല പരീക്ഷണങ്ങളെക്കാള്‍ അഭിനന്ദനം നേടിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
വീഡിയോ കണ്ടുനോക്കൂ...
നേരത്തെ ഗാര്‍ബേജ് ബാഗ് കൊണ്ടും അല്ലെങ്കില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട പല സാധനങ്ങള്‍ കൊണ്ടും ഔട്ട്‍ഫിറ്റുകള്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട് ഉര്‍ഫി. ഇവരുടെ ഇത്തരത്തിലുള്ള തീര്‍ത്തും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്ക് പലപ്പോഴും കയ്യടിയെക്കാളധികം ട്രോളുകളാണ് ലഭിക്കാറുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-