പലപ്പോഴും വസ്ത്രധാരണത്തിന്‍റെ പേരില്‍ രൂക്ഷവിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉര്‍ഫിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. മാന്യമല്ലാത്ത വസ്ത്രം ധരിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ വരെയുണ്ട്
വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളുടെ പേരില്‍ പ്രശസ്തയായ താരമാണ് ഉര്‍ഫി ജാവേദ്. മിനി സ്ക്രീനില്‍ നിന്ന് ബിഗ് ബോസ് ഷോയിലെത്തിയതോടെയാണ് ഉര്‍ഫിയെ കൂടുതല്‍ പേര്‍ അറിയുന്നത്. ഇതിന് ശേഷം ഉര്‍ഫിയുടെ വ്യത്യസ്തമായ വസ്ത്രധാരണരീതികളും ഫാഷൻ സങ്കല്‍പങ്ങളും വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.
എന്നാല്‍ പലപ്പോഴും വസ്ത്രധാരണത്തിന്‍റെ പേരില്‍ രൂക്ഷവിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉര്‍ഫിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. മാന്യമല്ലാത്ത വസ്ത്രം ധരിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ വരെയുണ്ട്. എന്നാല്‍ ഏറെ ദുരിതങ്ങള്‍ അനുഭവിച്ച് ബാല്യകാലം പിന്നിട്ട് ഇതുവരെയെത്തിയ ഉര്‍ഫിയെ സംബന്ധിച്ച് ഇത്തരം എതിര്‍പ്പുകള്‍ വലിയ കാര്യമുള്ളതല്ല.
undefined
തുടര്‍ന്നും താൻ ഇതുപോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പലപ്പോഴും ഉര്‍ഫി തന്നെ പരസ്യമായി അറിയിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ എന്നത്തെയും പോലെ ഏറെ വ്യത്യസ്തമായൊരു ഫാഷൻ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി.
റോഡില്‍ നിന്ന് സിഗരറ്റ് കുറ്റികള്‍ പെറുക്കി ശേഖരിച്ച് അതുവച്ച് മനോഹരമായ ഗൗണ്‍ തയ്യാറാക്കിയിരിക്കുകയാണ് ഉര്‍ഫി. ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ ഉപയോഗപ്പെടുത്തി വസ്ത്രം ഡിസൈൻ ചെയ്യുന്നത് ഉര്‍ഫിയുടെ ഒരിഷ്ടപ്പെട്ട രീതിയാണ്.
മുമ്പ് ഗാര്‍ബേജ് കവര്‍ കൊണ്ട് ഉര്‍ഫി ചെയ്ത ഗൗണും ഇതുപോലെ തന്നെ ശ്രദ്ധ നേടിയിരുന്നു. റോഡില്‍ നിന്ന് സിഗരറ്റ് കുറ്റികള്‍ പെറുക്കി ശേഖരിക്കുന്നതും, വീട്ടിലെത്തിയ ശേഷം അത് വേര്‍പെടുത്തി ഗൗണിന് വേണ്ടി ഒട്ടിക്കുന്നതുമെല്ലാം ഉര്‍ഫി പങ്കുവച്ച വീഡിയോയിലുണ്ട്.
എന്തായാലും ഉര്‍ഫിയുടെ ഫൈനല്‍ ലുക്ക് കാണുമ്പോള്‍ അത് സിരഗറ്റ് കുറ്റി കൊണ്ട് ചെയ്തതാണെന്ന് പറയുകയേ ഇല്ലെന്നാണ് മിക്കവരും വീഡിയോയ്ക്ക് താഴെ കമന്‍റ് ഇട്ടിരിക്കുന്നത്.
മനോഹരമായിരിക്കുന്നുവെന്നും, ഫാഷൻ പരീക്ഷണങ്ങള്‍ ഒന്നിനൊന്ന് പുതുമയുള്ളതാണെന്നും, ഉപേക്ഷിക്കപ്പെട്ടവയില്‍ നിന്നും മാലിന്യത്തില്‍ നിന്നും പുതിയ ഉത്പന്നങ്ങളുണ്ടാക്കുന്ന രീതിയും അതിനുള്ള ആര്‍ട്ടും അഭിനന്ദനമര്‍ഹിക്കുന്നതാണെന്നുമെല്ലാം നിരവധി കമന്‍റുകള്‍ ഉര്‍ഫിക്ക് പോസിറ്റീവായി കിട്ടിയിട്ടുണ്ട്.
ഉര്‍ഫിയുടെ വീഡിയോ കണ്ടുനോക്കൂ...
Also Read:- ഫാഷൻ ഷോയില്‍ ജീവനുള്ള മീനുകളെയിട്ട ഉടുപ്പ്; മോഡലിനെതിരെ രൂക്ഷവിമര്‍ശനം-വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-