എട്ട് വിവാഹമോനത്തിനും ശേഷം വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് എല്ലാ ബന്ധങ്ങളില്‍ നിന്നും മുക്തനായി വൃദ്ധസദനത്തിലേക്ക് പോകുന്നുവെന്നാണ് റോണ്‍ അറിയിച്ചിരിക്കുന്നത്. ഇത്രയധികം വിവാഹം കഴിച്ചതിനാല്‍ തന്നെ ഇദ്ദേഹം യുകെയില്‍ ഏറെ പേര്‍ക്ക് സുപരിചിതനാണ്. അതിനാല്‍ തന്നെ ഇപ്പോഴത്തെ തീരുമാനവും വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ഒന്നിലധികം വിവാഹം കഴിക്കുന്നത് തന്നെ നമ്മുടെ നാട്ടില്‍ അത്ര സാധാരണമാണെന്ന് പറയാൻ സാധിക്കില്ല. എങ്കിലും പങ്കാളിയുമായി ബന്ധം മോചിക്കപ്പെട്ടവരോ, പങ്കാളി മരിച്ചവരോ എല്ലാം വീണ്ടും വിവാഹം കഴിക്കാറുണ്ട്. ഇത്തരത്തില്‍ രണ്ടോ മൂന്നോ വിവാഹം വരെ കഴിച്ചവരെ പറ്റിയെല്ലാം നമ്മള്‍ കേട്ടിരിക്കാം. എന്നാല്‍ ഇതിലുമധികം വിവാഹം കഴിച്ചവരുണ്ടോ എന്ന് ചോദിച്ചാല്‍ നേരിട്ടറിയാവുന്നവര്‍ ഇല്ലെന്ന് തന്നെ ആയിരിക്കും അധികപേരുടെയും ഉത്തരം. കാരണം, ലളിതം- ആദ്യമേ പറഞ്ഞതുപോലെ അത്രയും വിവാഹം കഴിക്കുന്നത് അത്ര സാധാരണമല്ല.
അങ്ങനെയെങ്കില്‍ ഇതാ, എട്ട് വിവാഹം കഴിച്ച ഒരാളെ പറ്റിയാണിനി പങ്കുവയ്ക്കാൻ പോകുന്നത്. യുകെയില്‍ ഏറ്റവുമധികം വിവാഹം കഴിച്ച വ്യക്തി ഇദ്ദേഹമാണെന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ 74 വയസായി റോണ്‍ ഷെപ്പേര്‍ഡിന്. 2022 വരെയും ഇദ്ദേഹം സ്ത്രീകളുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ടിരുന്നുവത്രേ.
എന്നാലിപ്പോള്‍ എട്ട് വിവാഹമോനത്തിനും ശേഷം വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് എല്ലാ ബന്ധങ്ങളില്‍ നിന്നും മുക്തനായി വൃദ്ധസദനത്തിലേക്ക് പോകുന്നുവെന്നാണ് റോണ്‍ അറിയിച്ചിരിക്കുന്നത്. ഇത്രയധികം വിവാഹം കഴിച്ചതിനാല്‍ തന്നെ ഇദ്ദേഹം യുകെയില്‍ ഏറെ പേര്‍ക്ക് സുപരിചിതനാണ്. അതിനാല്‍ തന്നെ ഇപ്പോഴത്തെ തീരുമാനവും വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
തീര്‍ത്തും അസാധാരണമായ ജീവിതരീതിയായിരുന്നു റോണിന്‍റേത്. ആദ്യ വിവാഹം 1966ലായിരുന്നുവത്രേ. ഇവര്‍ക്കൊപ്പം 2 വര്‍ഷം ജീവിച്ചു. ഇവരില്‍ മൂന്ന് കുട്ടികളുമായി. ഇവരില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം പിന്നെയും ഏഴ് വിവാഹങ്ങള്‍. ഏറ്റവുമധികം കാലം ഒരു പങ്കാളിക്കൊപ്പം റോണ്‍ തുടര്‍ന്നത് 13 വര്‍ഷമാണത്രേ. കുറവ് തുടര്‍ന്നത് 10 മാസവും. ആകെ എട്ട് മക്കളുമുണ്ട് ഇദ്ദേഹത്തിന്.
എല്ലാ സ്ത്രീകളും കൂടി ചേര്‍ന്ന് തന്നെ തകര്‍ത്തുവെന്നാണ് ഇദ്ദേഹം പറയുന്നത്. ഇവരുടെയെല്ലാം വിവാഹമോചനങ്ങളും തന്നെ ഏറെ ബാധിച്ചതായും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഒന്നിലും കുറ്റബോധമില്ലെന്നും കാരണം തനിക്ക് എട്ട് മക്കളുണ്ടായത് ഈ തീരുമാനങ്ങള്‍ കൊണ്ടെല്ലാമാണല്ലോ എന്നുമാണ് റോണ്‍ പറയുന്നത്.
ഇപ്പോള്‍ പാര്‍ക്കിൻസണ്‍സ് രോഗം അടക്കം പല വാര്‍ധക്യസഹജായ അസുഖങ്ങളും റോണിന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ഇനി പ്രണയബന്ധങ്ങളിലേക്ക് ഇല്ല. നല്ല സൊഹൃദങ്ങള്‍ ഇനിയും സ്വീകരിക്കും എന്നാണ് റോണ്‍ പറയുന്നത്. ബാല്യകാലത്തില്‍ നേരിട്ട ലൈംഗികപീഡനത്തെ തുടര്‍ന്ന് താൻ മാനസികമായി തകര്‍ന്നുപോയി എന്നും പിന്നീടങ്ങോട്ട് സ്ത്രീകളോടുള്ള ചങ്ങാത്തം മാത്രമായിരുന്നു തനിക്ക് 'കംഫര്‍ട്ട്' എന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ സത്യസന്ധമായ സ്നേഹത്തിന് വേണ്ടിയുള്ള അന്വേഷണം ഫലം കണ്ടില്ലെന്നും ഇദ്ദേഹം പറയുന്നു.
ഇനി ജീവിതം വൃദ്ധസദനത്തിലായിരിക്കുമെന്നും, ഇവിടെ തന്നെ നോക്കാനും ശുശ്രൂഷിക്കാനും ഇഷ്ടംപോലെ ആളുകളുണ്ടെന്നും റോണ്‍ പറയുന്നു.