സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ഒരാൾ കൂടിയാണ് അഹാന.
മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ഒരാൾ കൂടിയാണ് അഹാന.
ഇഷ്ട ഭക്ഷണങ്ങളെ കുറിച്ചും വർക്കൗട്ട് വീഡിയോകളെ കുറിച്ചുമെല്ലാം അഹാന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വീട്ടിൽ വെറുതെയിരിക്കുമ്പോൾ എന്തൊക്കെ ചെയ്യാറുണ്ടെന്ന് അടുത്തിടെ പങ്കുവച്ച വീഡിയോയിൽ താരം പറയുന്നു. ഒറ്റയ്ക്കിരുന്ന ഭക്ഷണം കഴിക്കാൻ ഇടയ്ക്കിടെ പുറത്ത് പോകാറുണ്ടെന്ന് അഹാന വീഡിയോയിൽ പറയുന്നു.
' ഒറ്റയ്ക്കിരുന്ന ഭക്ഷണം കഴിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ടെന്ന് അഹാന പറയുന്നു. ഒറ്റയ്ക്കിരുന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ ഭക്ഷണം കൂടുതൽ ആസ്വാദിച്ച് കഴിക്കാനാകും. നമ്മുടെ അടുത്ത് സംസാരിക്കനോ ഒന്ന് തന്നെ ആരും ഇല്ല. അത് കൊണ്ട് തന്നെ ഭക്ഷണം സാവധാനം ആസ്വാദിച്ച് കഴിക്കാൻ പറ്റുമെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ആസ്വാദിച്ച് ഭക്ഷണം കഴിക്കുമ്പോൾ നമ്മളെ കുറിച്ച് കൂടുതൽ ചിന്തിക്കാനാകും. എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ട്, ഇതുവരെ എന്തൊക്കെ കാര്യങ്ങൾ ചെയ്തു അങ്ങനെ ഒരുപാട് കാര്യങ്ങൾ മനസിൽ വരും. ഇഷ്ടഭക്ഷണവും നല്ല ചിന്തകളും എന്നത് നല്ലൊരു കോമ്പിനേഷൻ ആണെന്ന് തന്നെ പറയാം...' - അഹാന പറഞ്ഞു.
അഹാന കൃഷ്ണയുടെ (Ahaana krishna) ആദ്യ സംവിധാന സംരംഭമായ ‘തോന്നൽ’ എന്ന സംഗീത ആൽബം സമൂഹമാധ്യമങ്ങളിൽ വെെറലായിരുന്നു. വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയായിരുന്നു. ഒരു ഷെഫിൻറെ കഥാപാത്രമായാണ് അഹാന സ്ക്രീനിലെത്തിയത്. കേക്ക് മേക്കിങ് ചെയ്യുന്ന താരത്തെയാണ് വീഡിയോയിൽ താരം ചെയ്തതു. സംഗീത ആൽബം ശ്രദ്ധ നേടിയതുപോലെ അതിലെ ആ മനോഹരമായ കേക്കും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.