രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളാണ് ജെസിബിക്കുള്ളില്‍ കുടുങ്ങിപ്പോയത്. ഒഡിഷയിലെ ബെര്‍ഹംപുര്‍ ജില്ലയിലെ പല്ലിഗുമുല ഗ്രാമത്തിലാണ് സംഭവം നടന്നത്.
ജെസിബിക്കുള്ളില്‍ കുടുങ്ങിപ്പോയ പെരുമ്പാമ്പുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളാണ് ജെസിബിക്കുള്ളില്‍ കുടുങ്ങിപ്പോയത്. ഒഡിഷയിലെ ബെര്‍ഹംപുര്‍ ജില്ലയിലെ പല്ലിഗുമുല ഗ്രാമത്തിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ജെസിബിയുടെ രണ്ട് ഭാഗങ്ങളിലായി രണ്ട് പെരുമ്പാമ്പുകള്‍ കുടുങ്ങിയതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൈപ്പുകള്‍ സ്ഥാപിക്കാനായി എത്തിച്ച ജെസിബിയിലാണ് പാമ്പുകള്‍ കുടുങ്ങിയത്. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പുകളെ രക്ഷപ്പെടുത്തിയത്. ശേഷം ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.
undefined
പിടികൂടിയ പെരുമ്പാമ്പുകളില്‍ ഒന്നിന് 11 അടി നീളവും മറ്റൊന്നിന് ഏഴ് അടി നീളവുമുണ്ട്. 11 അടി നീളമുള്ള പെരുമ്പാമ്പിനെ മെഷീന് അകത്ത് കുടുങ്ങിയ നിലയിലായിരുന്നു. എഎന്‍ഐ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
Odisha: A python was rescued from inside a JCB machine in Palligumula village of Berhampur district.
"The python was 11-feet-long," said Swadhin Kumar Sahu, a snake rescuer. (18.1) pic.twitter.com/Kf9hUV1JmF
Also Read: വീട്ടിലെ സ്വിമ്മിങ് പൂളില്‍ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്; വീഡിയോ വൈറല്‍...