വനത്തിന് നടുവില്‍ വച്ചാണ് സംഭവം നടക്കുന്നത്. രണ്ട് യാത്രക്കാര്‍ അതിവേഗത്തില്‍ ബൈക്ക് ഓടിച്ച് പോകുമ്പോഴാണ് മുന്നില്‍ ഒരു കടുവയെ കാണുന്നത്. കടുവയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി യാത്രക്കാര്‍ പതുക്കെ പിന്നോട്ടെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
നിരവധി വീഡിയോകളാണ് ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. എന്നാല്‍ വന്യജീവികളുടെ വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. ഇവിടെ ഇതാ ബൈക്കില്‍ സഞ്ചരിക്കുന്ന രണ്ട് യാത്രക്കാര്‍ ഒരു കടുവയുടെ മുന്നില്‍ വന്നുപെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
വനത്തിന് നടുവില്‍ വച്ചാണ് സംഭവം നടക്കുന്നത്. രണ്ട് യാത്രക്കാര്‍ അതിവേഗത്തില്‍ ബൈക്ക് ഓടിച്ച് പോകുമ്പോഴാണ് മുന്നില്‍ ഒരു കടുവയെ കാണുന്നത്. കടുവയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി യാത്രക്കാര്‍ പതുക്കെ പിന്നോട്ടെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
undefined
കടുവയെ കണ്ട് രക്ഷപ്പെടാനായി ബൈക്ക് പതുക്കെ പിന്നോട്ടെടുത്ത സമയം, മറ്റൊരു കാറും പിന്നോട്ടെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കാറിനുള്ളില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.
As long as one doesn’t have a back gear in the bike, use common sense in the back of your mind & drive slow in wild habitats.
Via Ramesh Pandey. pic.twitter.com/7fBnwJUJiH
അതേസമയം, തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും നല്‍കുന്ന ഒരു ഡോഗ് ലവറിന്‍റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. തായ്ലാന്‍റിലെ തെരുവുനായ്ക്കൾക്കായി തന്‍റെ വാഹനം നിറയെ ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവുമായി പോകുന്ന യുവാവിനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാനായി തെരുവുനായ്ക്കൾ വാഹനത്തിന്‍റെ അരികില്‍ എത്തുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.
Also Read: ഇതിപ്പോള്‍ ക്രിസ്മസ് ട്രീയോ താടിയോ; യുവാവിന് ലോക റെക്കോര്‍ഡ്!