കൊവിഡ് കാലത്ത് മാസ്കിന് പുറമെ സാമൂഹികാകലം പാലിക്കണമെന്നതും വലിയ പ്രതിരോധമാര്‍ഗമായി ഉയര്‍ന്നുവന്നിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിന് അനുസരിച്ച് സാമൂഹികാകലം പാലിക്കുന്നതും ആളുകള്‍ കുറച്ചുവന്നു. ഇതോടെ രോഗം കുറെക്കൂടി വ്യാപകമാവുകയാണ് ചെയ്തത്.
കൊവിഡ് 19 രോഗത്തിന്‍റെ വരവോടുകൂടിയാണ് നാം 'സോഷ്യല്‍ ഡിസ്റ്റൻസിംഗ്' അഥവാ സാമൂഹികാകലം എന്നത് എന്താണെന്ന് മനസിലാക്കുന്നതും അടുത്തറിയുന്നതും പരിശീലിക്കുന്നതുമെല്ലാം. രോഗിയായ വ്യക്തിയുടെ ശരീരസ്രവങ്ങളിലൂടെ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് രോഗി എല്ലാവരില്‍ നിന്നും നിശ്ചിത അകലം പാലിക്കേണ്ടി വരുന്നത്.
സംസാരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ എല്ലാം വായില്‍ നിന്ന് ഉമിനീര്‍ കണങ്ങള്‍ പുറത്തേക്ക് തെറിക്കുകയും ഇതുവഴി മറ്റുള്ളവരിലേക്ക് രോഗാണുക്കള്‍ എത്തുകയും ചെയ്യുകയാണ്. ഇത് തടയുന്നതിനാണ് മാസ്ക് ധരിക്കുന്നതും.
undefined
എന്നാല്‍ കൊവിഡ് കാലത്ത് മാസ്കിന് പുറമെ സാമൂഹികാകലം പാലിക്കണമെന്നതും വലിയ പ്രതിരോധമാര്‍ഗമായി ഉയര്‍ന്നുവന്നിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിന് അനുസരിച്ച് സാമൂഹികാകലം പാലിക്കുന്നതും ആളുകള്‍ കുറച്ചുവന്നു. ഇതോടെ രോഗം കുറെക്കൂടി വ്യാപകമാവുകയാണ് ചെയ്തത്.
ഇപ്പോഴിതാ സാമൂഹികാകലം എന്താണെന്ന് പ്രകൃതിയുടെ ഭാഷയില്‍ വ്യക്തമാകുന്നൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ രമേഷ് പാണ്ഡെ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
മരങ്ങളുടെ ഒരു കൂട്ടം. ഇതിന് ഒരുപാട് മുകളില്‍ നിന്നായിട്ടാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കാറ്റില്‍ മരങ്ങള്‍ ആടിയുലയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ ഓരോ മരത്തിനും ഇടയില്‍ ഒരു നിശ്ചിത അകലം വ്യക്തമായി കാണാൻ സാധിക്കും. ഈ അകലം പാലിച്ചുകൊണ്ടാണ് ഇവ കാറ്റിലാടുന്നത് പോലും. കാഴ്ചയ്ക്ക് ഏറെ മനോഹാരിത തോന്നുന്ന ദൃശ്യം പക്ഷേ പ്രകൃതിയുടെ സാമൂഹികാകലം എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ വീഡിയോ സാമൂഹികാകലത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നുവെന്നും കഴിയുന്നതും ഏവരും സാമൂഹികാകലം പാലിക്കാൻ തയ്യാറാകണമെന്നും വീഡിയോയ്ക്ക് താഴെ പലരും അഭിപ്രായപ്പെടുന്നു. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
Canopy of trees specially of same species don’t touch each other.
It’s a kind of social distancing, called crown shyness. pic.twitter.com/AnYcu9lhtw
Also Read:- റോഡ് ഇടിഞ്ഞുവീണ് ഗര്‍ത്തമായി, ഇതിലേക്ക് വാഹനങ്ങളും വീണു; വീഡിയോ