ബാറില്‍ ട്രാന്‍സ്ജെന്‍ററുടെ പരാക്രമം; മദ്യ ഗ്ലാസില്‍ കൃത്രിമ ലിംഗം ഇട്ടു; കാരണം ഇത്...!

By Web Team  |  First Published Jan 5, 2023, 5:46 PM IST

അയാൾ പബ്ബിൽ മദ്യപിച്ച് കൊണ്ടിരുന്ന ആളുകളോട് മോശമായി പെരുമാറുകയും ചെയ്തു. ഹത്തോൺ ദേഷ്യത്തിൽ പബ്ബിൽ വച്ചിരുന്ന മദ്യക്കുപ്പികൾ അടിച്ച് തകർത്തു.


മദ്യം ഒഴിച്ച് വച്ചിരുന്ന ​​ഗ്ലാസിൽ ട്രാൻസ്ജെൻറർ ഇട്ടത് കൃത്രിമ ലിം​ഗം. സംഭവത്തിൽ ജെസ്സി ഹത്തോൺ എന്ന ട്രാൻസ്ജെൻററോട് നഷ്ടപരിഹാരവും നൽകണമെന്ന് കോടതി ഉത്തരവിട്ടു. അയാൾ പബ്ബിൽ മദ്യപിച്ച് കൊണ്ടിരുന്ന ആളുകളോട് മോശമായി പെരുമാറുകയും ചെയ്തു.

ഹത്തോൺ ദേഷ്യത്തിൽ പബ്ബിൽ വച്ചിരുന്ന മദ്യക്കുപ്പികൾ അടിച്ച് തകർത്തു.പബ്ബിൽ ഒരാൾ മദ്യപിച്ച് കൊണ്ടിരുന്നപ്പോൾ ​​ഗ്ലാസിൽ കൃത്രിമ ലിംഗം ഇടുകയും സമീപത്ത് നിന്നവർ അയാളോട് ഇറങ്ങി പോകാനും ആവശ്യപ്പെടുന്നത് സിസിടിവിയിൽ കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടർ മിക്കെൽ ഗ്രോവ്സ് പറഞ്ഞു. ഇത് പ്രാങ്കിന്റെ ഭാ​ഗമായി ചെയ്തതാണെന്നും ഹത്തോൺ കോടതിയിൽ പറഞ്ഞു. 

Latest Videos

ഈ സംഭവത്തിൽ പ്രതി വളരെ അക്രമാസക്തനായി. അയാളുടെ കയ്യിൽ ഒരു ഗ്ലാസ് ഉണ്ടായിരുന്നു. അത് അടുത്ത് നിന്ന ആളിന്റെ നേരെ എറികയായിരുന്നുവെന്ന് മിക്കെൽ ഗ്രോവ്സ് പറഞ്ഞു.

2015-ൽ ഒരു കാമുകിയുടെ ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷം അശ്ലീലത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ ട്രാൻസ്‌ജെൻഡർ വ്യക്തിയാണ് ഹത്തോൺ. സൗത്ത് വെയിൽസിലെ ചരിത്ര നഗരമായ കേർഫില്ലിയിലെ Cwtch ബാറിൽ നാശനഷ്ടം വരുത്തിയതിന് കഴിഞ്ഞ വർഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

2018-ൽ മുൻ കാമുകിയുടെ പുതിയ പങ്കാളിയെ ആക്രമിച്ചതിന് ഹത്തോൺ മുമ്പ് ജയിലിൽ പോയിരുന്നു. അത് കൂടാതെ, സൈനിക വെറ്ററൻ ആഷ്‌ലി കുക്കിനെ ആക്രമിച്ചതിന് രണ്ട് വർഷവും അഞ്ച് മാസവും അയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്ന് മിക്കെൽ ഗ്രോവ്സ് പറഞ്ഞു.

മുൻ കാമുകിയുടെ വീട്ടിൽ മദ്യപിച്ചെത്തിയ ശേഷം ഇഷ്ടികയും പൊട്ടിയ ബിയർ കുപ്പിയും ഉപയോഗിച്ച് ഇയാൾ ഇരയെ ആക്രമിക്കുകയായിരുന്നു. ഹത്തോൺ ചെറുപ്പം മുതൽക്കെ മദ്യപാനവും മയക്കുമരുന്നും ദുരുപയോഗം ചെയ്തിരുന്നതായാണ് മനസിലാക്കുന്നതെന്ന് ജഡ്ജി ട്രേസി ലോയ്ഡ്-ക്ലാർക്ക് പറഞ്ഞു.

800 കോടി വിലമതിക്കുന്ന പൂച്ച; ഉടമസ്ഥയുടെ പ്രശസ്തിയാണ് കാര്യം...

 

click me!