തൊട്ടടുത്ത് പോയി സെല്‍ഫി; ടൂറിസ്റ്റുകള്‍ക്കെതിരെ പാഞ്ഞ് കാട്ടുപോത്ത്- വീഡിയോ

By Web Team  |  First Published May 31, 2023, 8:44 PM IST

അപകടകരമായ സാഹചര്യത്തിലും മൃഗങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്ന ടൂറിസ്റ്റുകളുടെ വീഡിയോകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. യുഎസിലെ 'യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കി'ല്‍ നിന്നാണ് ഈ വീഡിയോകള്‍ പുറത്തുവന്നിരിക്കുന്നത്. 


കാഴ്ചബംഗ്ലാവിലോ വന്യമൃഗങ്ങളുള്ള കാട്ടിലോ മറ്റോ സന്ദര്‍ശനത്തിന് പോയാല്‍ അധികം മൃഗങ്ങളുമായി അടുത്തിടപഴകാതിരിക്കാൻ ടൂറിസ്റ്റുകള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കാറുണ്ട്. കാരണം വളരെ അപകടം പിടിച്ചൊരു പ്രവണതയാണിത്. എപ്പോഴാണ് മൃഗങ്ങള്‍ക്ക് ഇത് പ്രകോപനം ആവുകയെന്നോ എപ്പോഴാണ് അവര്‍ അക്രമകാരികളാവുകയെന്നോ പ്രവചിക്കാൻ സാധിക്കാത്തതിനാലാണ് ടൂറിസ്റ്റുകളോട് മിതത്വം പാലിക്കാൻ ആവശ്യപ്പെടാറ്. 

എന്നാല്‍ പലപ്പോഴും പലയിടങ്ങളിലും ടൂറിസ്റ്റുകള്‍ ഇത്തരത്തില്‍ നല്‍കപ്പെടുന്ന നിര്‍ദേശങ്ങള്‍ പാലിക്കാറില്ല എന്നതാണ് സത്യം.  പ്രധാനമായും സെല്‍ഫിയെടുക്കാനോ ഫോട്ടോയെടുക്കാനോ എല്ലാമാണ് ഇപ്പോള്‍ ടൂറിസ്റ്റുകള്‍ അതിസാഹസികമായ കാര്യങ്ങളിലേക്ക് പോകുന്നതെന്ന് നമുക്ക് കാണാം. 

Latest Videos

undefined

സമാനമായ രീതിയില്‍ അപകടകരമായ സാഹചര്യത്തിലും മൃഗങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്ന ടൂറിസ്റ്റുകളുടെ വീഡിയോകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. യുഎസിലെ 'യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കി'ല്‍ നിന്നാണ് ഈ വീഡിയോകള്‍ പുറത്തുവന്നിരിക്കുന്നത്. 

ഇവിടെ കാട്ടുപോത്തിന് അരികില്‍ നിന്നുകൊണ്ട് സെല്‍ഫിയെടുക്കുന്ന രണ്ട് യുവതികളുടെ വീഡിയോ ആണ് വൈറലായിരിക്കുന്നതും. ഇരുവരും കാട്ടുപോത്തിന്‍റെ തൊട്ടരികിലാണ് വന്നുനില്‍ക്കുന്നത്. 

ഒരു യുവതി കാട്ടുപോത്തിനെ തലോടാനായി കൈ നീട്ടുകയാണ്. അധികം ദൂരെയല്ലാതെ നാലഞ്ച് പേര്‍ കൂടി നില്‍പുണ്ട്. എന്നാല്‍ തൊടാൻ ശ്രമിച്ചതോടെ കാട്ടുപോത്തിന്‍റെ പ്രകൃതം ആകെ മാറി. അത് യുവതിയെ കുത്താനെന്ന പോലെ മുന്നോട്ട് ആഞ്ഞുവരികയാണ് ചെയ്യുന്നത്. ഇതോടെ യുവതി നിലവിളിച്ച് ഭയന്നോടി. ഓട്ടത്തിനിടയില്‍ ഇവര്‍ താഴെ വീഴുന്നതും കാണാം. 

വീഡിയോ...

 

മറ്റൊരു വീഡിയോയില്‍ ഒരു യുവതി കാട്ടുപോത്തിനെ തൊട്ടു- തൊട്ടില്ല എന്ന മട്ടില്‍ നിന്ന് സെല്‍ഫിയെടുക്കുകയാണ്. ഒരു ഫോട്ടോ എടുത്ത ശേഷവും ഇവ്‍ പോകുന്നില്ല. മറിച്ച് അവിടെ തന്നെ നിന്ന് വീണ്ടും ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ അങ്ങനെ ചെയ്യല്ലേ എന്ന് പറഞ്ഞ ശേഷവും യുവതി മിനുറ്റുകളോളം ഇത് തുടരുകയാണ്.  'യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്' തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇത്തരത്തില്‍ മൃഗങ്ങളുടെ തൊട്ടടുത്ത് വന്ന് നില്‍ക്കുന്നത് വളരെ അപകടം പിടിച്ച കാര്യമാണെന്ന് സഞ്ചാരികളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് ഇവര്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ...

 

Also Read:- 'ഇതെന്ത് ജീവി?'; അറപ്പുളവാക്കുന്ന വീഡിയോയിലെ വിചിത്രമായ ജീവി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!