'ഇത് ഏത് ഭാഷ?'; കുഞ്ഞിന്‍റെയും അച്ഛന്‍റെയും രസകരമായ വീഡിയോ

By Web Team  |  First Published Jan 22, 2023, 11:15 PM IST

കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും സംസാരവുമെല്ലാം വീഡിയോ ആയി വരുമ്പോള്‍ അത് മുതിര്‍ന്നവരെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കാറുണ്ട്. പലപ്പോഴും മുതിര്‍ന്നവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വരുത്താൻ പോലും ഇത്തരം വീഡിയോകള്‍ കാര്യമായി സഹായിക്കാറുണ്ട് എന്നതാണ് സത്യം. 


നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരവും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വീഡിയോകള്‍ വരാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോ ആണെങ്കില്‍ ഇവയ്ക്ക് ധാരാളം കാഴ്ചക്കാരെ ലഭിക്കാറുണ്ട്. 

കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും സംസാരവുമെല്ലാം വീഡിയോ ആയി വരുമ്പോള്‍ അത് മുതിര്‍ന്നവരെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കാറുണ്ട്. പലപ്പോഴും മുതിര്‍ന്നവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വരുത്താൻ പോലും ഇത്തരം വീഡിയോകള്‍ കാര്യമായി സഹായിക്കാറുണ്ട് എന്നതാണ് സത്യം. 

Latest Videos

ഒന്നോ രണ്ടോ തവണയല്ല, പലതവണ വീണ്ടും കാണാൻ തോന്നിക്കുന്ന അത്രയും 'ക്യൂട്ട്' ആയിരിക്കും മിക്കപ്പോഴും കുഞ്ഞുങ്ങളുടെ വീഡിയോ. സമാനമായ രീതിയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു അച്ഛനും കുഞ്ഞും തമ്മിലുള്ള സംഭാഷണം.

അമ്മയാണ് രസകരമായ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രണ്ട് വയസില്‍ കൂടുതല്‍ കുഞ്ഞിന് പ്രായം തോന്നിക്കുന്നില്ല. എന്നാല്‍ നന്നായി സംസാരിക്കുന്നുണ്ട് ഈ കുഞ്ഞ്. പക്ഷേ എന്താണ് പറയുന്നതെന്ന് ഒട്ടും വ്യക്തമാകുന്നുമില്ല. ഇതോടെ വെട്ടിലായിരിക്കുകയാണ് അച്ഛൻ.

വാശിയിലോ ദേഷ്യത്തിലോ ആണ് കുഞ്ഞിന്‍റെ സംസാരം. നിര്‍ത്താതെ എന്തെല്ലാമോ പറയുകയാണ് കുഞ്ഞ്. എന്നാല്‍ ഒരെത്തും പിടിയും കിട്ടാതെ എന്താണ് കുഞ്ഞിന്‍റെ പ്രശ്നം എന്നെല്ലാം ചോദിക്കുന്നുണ്ട് അച്ഛൻ. ഇതിനൊന്നും ചെവി കൊടുക്കാതെ വീണ്ടും സംസാരത്തിലാണ് കുഞ്ഞ്. എല്ലാം വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ ചിരി സഹിക്കാനാകാതെ ചിരിക്കുന്ന അമ്മയുടെ ശബ്ദവും വീഡിയോയില്‍ കാണാം. 

കുഞ്ഞിന്‍റെ അത്യന്തം രസം തോന്നിപ്പിക്കുന്ന സംഭാഷണം തന്നെയാണ് വീഡിയോയുടെ ആകര്‍ഷണം. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ സ്നേഹത്തോടെയും വാത്സല്യത്തോടെയും കമന്‍റുകളും പങ്കുവച്ചിരിക്കുന്നു. 

പഠിക്കാതെ വൈവ പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിയുടെ അവസ്ഥയിലാണ് ഈ അച്ഛനെന്നും, ഞാൻ പറയുന്നതെല്ലാം അങ്ങോട്ട് കേട്ടാല്‍ മതി- മണ്ടത്തരമൊന്നും ഇങ്ങോട്ട് പറയേണ്ടെന്നാണ് കുഞ്ഞ് പറയുന്നത് എന്നുമെല്ലാം കമന്‍റുകളില്‍ ആളുകള്‍ കുറിച്ചിരിക്കുന്നു. ഒരുപാട് തവണ വീഡിയോ കണ്ടുവെന്നും എത്ര കണ്ടാലും മതി വരാത്ത അത്രയും 'ക്യൂട്ട്' ആയിട്ടുണ്ട് വാവയുടെ സംസാരമെന്നുമെല്ലാം കമന്‍റുകളുണ്ട്.

രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- 'സ്മാര്‍ട്ട്... മറ്റൊന്നും പറയാനില്ല'; ശ്രദ്ധേയമായി കുഞ്ഞിന്‍റെ വീഡിയോ

click me!