'അമ്മയ്ക്ക് ഞാനുണ്ടല്ലോ'; കാഴ്ചക്കാരെ കീഴടക്കി മിടുക്കൻ കുരുന്ന്- വീഡിയോ...

By Web Team  |  First Published Feb 14, 2023, 12:56 PM IST

കുട്ടികളുടെ കളിയും ചിരിയും കുസൃതികളുമെല്ലാം മുതിര്‍ന്നവരെ ഏറെ സ്വാധീനിക്കാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദങ്ങളകറ്റാൻ ഇത്തരത്തിലുള്ള, കുട്ടികളുടെ വീഡിയോകള്‍ കാണുന്നവര്‍ ഏറെയാണ്. 


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ ഇവയ്ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. 

കുട്ടികളുടെ കളിയും ചിരിയും കുസൃതികളുമെല്ലാം മുതിര്‍ന്നവരെ ഏറെ സ്വാധീനിക്കാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദങ്ങളകറ്റാൻ ഇത്തരത്തിലുള്ള, കുട്ടികളുടെ വീഡിയോകള്‍ കാണുന്നവര്‍ ഏറെയാണ്. 

Latest Videos

കുട്ടികളുടെ കളിചിരികളും കുസൃതികളും മാത്രമല്ല, അവരുടെ പക്വതയാര്‍ന്ന പെരുമാറ്റങ്ങളും മുതിര്‍ന്നവരെ പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള കരുതലും ചിന്താശക്തിയുമെല്ലാം ഇങ്ങനെയുള്ള വീഡിയോകളില്‍ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻശു കബ്രയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാലിത് യഥാര്‍ത്ഥത്തില്‍ എവിടെ വച്ച്- ആര്- എപ്പോള്‍ പകര്‍ത്തിയതാണെന്നതൊന്നും വ്യക്തമല്ല. അമ്മയെ ജോലി ചെയ്യാൻ സഹായിക്കുന്ന ഒരു കുരുന്നിനെയാണ് ഈ വീഡിയോയില്‍ നമുക്ക് കാണാൻ സാധിക്കുന്നത്. 

നിര്‍ത്തിയിട്ട ഒരു ട്രക്കിനുള്ളില്‍ നിന്ന് കുടിവെള്ളത്തിന്‍റെ ഒഴിഞ്ഞ ജാറുകള്‍ എടുത്ത് അകത്ത് കൊണ്ടുവന്ന് അടുക്കിവയ്ക്കുന്ന ജോലിയാണ് യുവതി ചെയ്യുന്നത്. ഇതിനൊപ്പം തന്നെ നിന്ന് അമ്മയെ സഹായിക്കുകയാണ് കുഞ്ഞ്. വളരെ ചെറുപ്രായത്തിലുള്ള കുഞ്ഞാണിത്. തന്നോളം വലുപ്പമുള്ള ജാറുകളാണ് കുഞ്ഞ് പൊക്കിയെടുത്ത് കൊണ്ടുവന്ന് ഉയരത്തിലുള്ള തിട്ടയില്‍ അടുക്കിവയ്ക്കുന്നത്. 

തികഞ്ഞ ശ്രദ്ധയോടെ ജാറുകളെടുത്ത്, അതിന്‍റെ ഭാരം ബാലൻസ് ചെയ്ത് നടന്നെത്തി അകത്ത് അവ അടുക്കിവയ്ക്കുന്ന കുഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതം തന്നെയാണ്. ഒടുവില്‍ അമ്മയെത്തി കുഞ്ഞിനെ തിരിച്ചും സഹായിക്കുകയാണ്. കാഴ്ചക്കാരെയെല്ലാം ഒറ്റയടിക്ക് അമ്പരപ്പിച്ചിരിക്കുകയാണ് ഈ കുഞ്ഞ്. 

പ്രായത്തിലും വലുപ്പത്തിലും ചെറുതാണെങ്കിലും പക്വതയുടെ കാര്യത്തില്‍ കുഞ്ഞ് വളരെ വലുതാണെന്നും അമ്മയും അച്ഛനും വളരെ മികച്ച രീതിയിലാണ് കുഞ്ഞിനെ വളര്‍ത്തി കൊണ്ടുവരുന്നത്, ഇത് ഏവര്‍ക്കും മാതൃകയാണെന്നും വീഡിയോ കണ്ടവര്‍ അഭിപ്രായമായി കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...

 

उम्र और कद भले छोटा है,
पर "मदद की भावना" बहुत उंची है.

माता-पिता ने नायाब हीरा ताराशा है... pic.twitter.com/ySun6A5hEC

— Dipanshu Kabra (@ipskabra)

Also Read:- വൈറലായ 'അമ്മയും കുഞ്ഞും' വീഡിയോയ്ക്ക് പിന്നില്‍ കാഴ്ചക്കാര്‍ അറിയാത്ത കഥയുണ്ട്!

tags
click me!