ഒരു വിമാനത്തിലെ ഓരോ യാത്രക്കാര്‍ക്കും ഹസ്‌തദാനം ചെയ്യുന്ന ഒരു കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്. ഓരോ യാത്രക്കാരുടെയും അരികിലെത്തി ഹസ്‌തദാനം നല്‍കുകയാണ് ഈ കുരുന്ന്.
നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന ഏത് കാര്യങ്ങളിലും നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനം കൂടിയുണ്ടായിരിക്കും. അത്തരത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരുടെ പോസിറ്റീവ് വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുമുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ ചെയ്യുന്ന നല്ല പ്രവൃത്തികളുടെ വീഡിയോകള്‍ കാണുമ്പോള്‍ തന്നെ ഒരു പ്രത്യേക സന്തോഷമാണ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു വിമാനത്തിലെ ഓരോ യാത്രക്കാര്‍ക്കും ഹസ്‌തദാനം ചെയ്യുന്ന ഒരു കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്. ഓരോ യാത്രക്കാരുടെയും അരികിലെത്തി ഹസ്‌തദാനം നല്‍കുകയാണ് ഈ കുരുന്ന്. അവര്‍ തിരിച്ചും ഒരു പുഞ്ചിരിയോടെ കുട്ടിക്ക് ഹസ്‌തദാനം നല്‍കുകയായിരുന്നു.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 22 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ക്യൂട്ട് വീഡിയോ എന്നും ഏറെ പ്രചോദനം നല്‍കുന്ന വീഡിയോ എന്നുമാണ് പലരും കമന്‍റ് ചെയ്തത്.
What a friendly soul 💕 pic.twitter.com/rVmhHVSSK0
— Morissa Schwartz 📚 (Dr. Rissy) (@MorissaSchwartz)
അതേസമയം, ജീവിക്കാന്‍ വേണ്ടി പേനകള്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അപ്രതീക്ഷിതമായി ആ പെണ്‍കുട്ടി കണ്ടുമുട്ടിയ ഒരു സ്ത്രീ അവളുടെ സന്തോഷത്തിന് കാരണമാവുകയാണ്. സൈനബ് എന്നാണ് പേന വില്‍ക്കുന്ന പെണ്‍കുട്ടിയുടെ പേര്. അവള്‍ പതിവുപോലെ റോഡരികിലൂടെ നടന്ന് ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് അവിടേക്ക് കാറിൽ ഒരു യുവതി എത്തുന്നത്. കാർ നിർത്തിയ അവർ ആ കുട്ടിയോട് പേനയ്ക്ക് എത്ര വിലയാണെന്ന് ചോദിക്കുന്നു. 20 സെന്റാണ് (12 രൂപ) പേനയുടെ വിലയെന്ന് സൈനബ് പറയുന്നു. ഞാൻ ഈ പേനകള്‍ മുഴുവൻ വാങ്ങിയാല്‍ നിനക്ക് സന്തോഷമാകുമോ എന്ന് ആ സ്ത്രീ ചോദിക്കുമ്പോൾ സൈനബ് നിറഞ്ഞ് ചിരിക്കുകയായിരുന്നു.
ശേഷം സ്ത്രീ ഓരോ നോട്ടുകളായി അവള്‍ക്ക് കൊടുത്തു. അവൾ സന്തോഷത്തോടെ ആ നോട്ടുകൾ വാങ്ങുന്നു. നിങ്ങൾ എനിക്ക് അധികം പണം തന്നല്ലോ എന്ന് അവള്‍ അവരോട് ചോദിക്കുന്നുമുണ്ട്. അപ്പോഴും അവർ ആ കുഞ്ഞിന് നോട്ടുകൾ നൽകുകയായിരുന്നു. ഒരാൾ കുട്ടിയോട് വീട്ടിൽ പോയി ആ പണം അമ്മയ്ക്ക് കൊടുക്കാനും പറയുന്നുമുണ്ട്. വളരെ സന്തോഷത്തോടെയാണ് അവള്‍ തിരിച്ച് പോകുന്നതെന്നും വീഡിയോയില്‍ കാണാം.
Also Read: ക്ലാസിക്കൽ ഗാനം ആസ്വദിക്കുന്ന വളര്‍ത്തുനായ; വൈറലായി വീഡിയോ