മുഖത്തെ കരുവാളിപ്പ് മാറ്റാൻ ടിപ്സ് പങ്കുവച്ച് അനില ജോസഫ്...

By Web Team  |  First Published Mar 15, 2023, 10:18 AM IST

ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മികച്ച ഒന്നാണ് പഴം എന്നാണ് അനില ജോസഫ് പറയുന്നത്. പഴത്തിന്‍റെ തൊലി മുഖത്ത് ഉരസുന്നത് കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു.


വേനല്‍ക്കാലമായതോടെ പലരും നേരിടുന്ന ഒരു ചര്‍മ്മ പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന കരുവാളിപ്പ് അഥവാ സണ്‍ ടാന്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ടിപ്സ് പങ്കുവച്ചിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് ഇക്കാര്യം പറയുന്നത്.

ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മികച്ച ഒന്നാണ് പഴം എന്നാണ് അനില ജോസഫ് പറയുന്നത്. പഴത്തിന്‍റെ തൊലി മുഖത്ത് ഉരസുന്നത് കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു. അതുപോലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. ഇതിനായി പുളിച്ച തൈരിലേയ്ക്ക് നാരങ്ങാ നീര് കൂടി ചേര്‍ത്ത് മിശ്രിതമാക്കി വേയിലേറ്റ  മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.  

Latest Videos

മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനുള്ള ടിപ്സും അനില ജോസഫ് പങ്കുവച്ചു. രക്തചന്ദന തടി കല്ലില്‍ അരിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് തേനും കൂടി ചേര്‍ത്ത് മിശ്രിതമാക്കി എന്നും രാത്രി മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറഞ്ഞു. രക്തചന്ദനം ഇഷ്ടമല്ലാത്തവര്‍ക്ക് മഞ്ഞളും പാല്‍ പാടയും കൂടി ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും ഫലം നല്‍കും. അതുപോലെ തന്നെ വെള്ളരിക്കയുടെയോ ഉരുളക്കിഴങ്ങിന്‍റെയോ നീര് മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു. 

അതുപോലെ തന്നെ പലരെയും അലട്ടുന്ന ഒരു ചര്‍മ്മ പ്രശ്നമാണ് മുഖത്തെ ചുളിവുകള്‍. പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകള്‍ ഉണ്ടാകാം.  ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍  ഉണ്ടാകുന്ന ചുളിവുകളെ അകറ്റാം എന്നാണ്  അനില ജോസഫ് പറയുന്നത്.ചുളിവുകള്‍ വരാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത് എന്നാണ് അനില ജോസഫ് പറയുന്നത്. എപ്പോഴും മുഖം മോയിസ്ചറൈസറായി വയ്ക്കുക. ചര്‍മ്മം വരണ്ടതാകുമ്പോഴാണ് കൂടുതലും ചുളിവുകള്‍ വരുന്നതെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ദിവസവും പതിവായി താന്‍ മോയിസ്ചറൈസര്‍ ക്രീമും സണ്‍സ്ക്രീന്‍ ലോഷനും ഉപയോഗിക്കാറുണ്ടെന്നും അനില ജോസഫ് പറയുന്നു. 

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു പാക്കിനെ കുറിച്ചും അനില ജോസഫ് പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചെടുക്കുക. അതിലേയ്ക്ക് കുറച്ച് നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും നന്നായി പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഇത് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു. 

Also Read: അടിവയർ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

click me!