50കളിലെ ചർമ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

By Web Team  |  First Published Mar 11, 2023, 2:25 PM IST

വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ കഴിയും.


പ്രായമാകുന്നതനുസരിച്ച്​ ചർമ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം. അത് സ്വാഭാവികമാണ്. മുഖത്ത് ചുളിവുകളും വരകളും വീഴാം. എന്നാല്‍ നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. 50കളില്‍ മുഖത്ത് ചുളിവുകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം ഉണ്ടാകാം. പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ കുറയ്ക്കാന്‍ കഴിഞ്ഞേക്കാം. 

ഇതിനായി ആദ്യം ചെയ്യേണ്ടത് സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുക എന്നതാണ്.ഇതിനായി പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ കുറയ്ക്കാനും ചര്‍മ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. അതുപോലെ തന്നെ മുഖം മോയ്സ്ചറൈസ് ചെയ്യാനും ശ്രദ്ധിക്കുക. ഇതിനായി മോയ്സ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കാം. 

Latest Videos

undefined

അതുപോലെ വെള്ളം ധാരാളം കുടിക്കാം. വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ കഴിയും.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഭക്ഷണരീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബെറി പഴങ്ങള്‍, ഇലക്കറികള്‍, നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഉറക്കവും ചർമ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങാന്‍ ശ്രദ്ധിക്കുക. സ്ട്രെസ് കുറയ്ക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള വഴികള്‍ സ്വീകരിക്കുക. വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ദിവസവും 30 മിനിറ്റ് എങ്കിലും വര്‍ക്കൗട്ട്  ചെയ്യാന്‍ ശ്രമിക്കുക.

Also Read: ഒരു സ്തനത്തിന് മാത്രം വലിപ്പം വയ്ക്കുക, ആകൃതിയിൽ മാറ്റം വരുക; അറിയാം സ്തനാര്‍ബുദ്ദത്തിന്‍റെ ആരംഭലക്ഷണങ്ങള്‍...

click me!