മുഖത്തെ ചുളിവുകള്‍ അകറ്റാം ഈസിയായി; ടിപ്സ് പങ്കുവച്ച് അനില ജോസഫ്

By Web Team  |  First Published Mar 10, 2023, 6:50 PM IST

ചുളിവുകള്‍ വരാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത് എന്നാണ് അനില ജോസഫ് പറയുന്നത്. എപ്പോഴും മുഖം മോയിസ്ചറൈസറായി വയ്ക്കുക. ചര്‍മ്മം വരണ്ടതാകുമ്പോഴാണ് കൂടുതലും ചുളിവുകള്‍ വരുന്നതെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും.


പലരെയും അലട്ടുന്ന ഒരു ചര്‍മ്മ പ്രശ്നമാണ് മുഖത്തെ ചുളിവുകള്‍. പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകള്‍ ഉണ്ടാകാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍  ഉണ്ടാകുന്ന ചുളിവുകളെ അകറ്റാം എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. 

ചുളിവുകള്‍ വരാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത് എന്നാണ് അനില ജോസഫ് പറയുന്നത്. എപ്പോഴും മുഖം മോയിസ്ചറൈസറായി വയ്ക്കുക. ചര്‍മ്മം വരണ്ടതാകുമ്പോഴാണ് കൂടുതലും ചുളിവുകള്‍ വരുന്നതെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ദിവസവും പതിവായി താന്‍ മോയിസ്ചറൈസര്‍ ക്രീമും സണ്‍സ്ക്രീന്‍ ലോഷനും ഉപയോഗിക്കാറുണ്ടെന്നും അനില ജോസഫ് പറയുന്നു. 

Latest Videos

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു പാക്കിനെ കുറിച്ചും അനില ജോസഫ് പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചെടുക്കുക. അതിലേയ്ക്ക് കുറച്ച് നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും നന്നായി പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഇത് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു. 

 

നയൻതാരയുടെ തുടക്ക കാലത്തെക്കുറിച്ചും പരിപാടിയില്‍ അനില ജോസഫ് സംസാരിക്കുകയുണ്ടായി.'നയൻതാരയെ ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനോർക്കുന്നു. സൂര്യ ടിവിയിൽ ആങ്കറായിരിക്കുന്ന സമയത്താണത്. നയൻതാര വന്നു, നയൻതാരയുമായി കൂടുതൽ അടുത്തു. കാരണം അവര്‍ തിരുവല്ലക്കാരിയാണ്. എന്റെ അമ്മയുടെ വീടും തിരുവല്ലയിലാണ്. അപ്പോൾ ഞങ്ങൾ ഭയങ്കര അടുപ്പമായി. അവരുടെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. പിന്നെ നയൻതാര എന്ത് സംശയത്തിനും എന്നെ വിളിക്കുമായിരുന്നു. ചേച്ചി വാക്സിം​ഗ് ആണോ ഷേവിം​ഗാണോ ത്രെഡിംഡ് ആണോ നല്ലതെന്ന് ചോദിച്ച്. വിസ്മയത്തുമ്പത്തിന്റെ സമയത്താണെന്ന് തോന്നുന്നു അത്. വളരെ നല്ല കുട്ടിയായിരുന്നു നയൻതാര. സിംപിളും ഭയങ്കര സുന്ദരിയും. നാച്വറൽ ബ്യൂട്ടിയെന്ന് പറയാം. വെണ്ണ പോലെ ഒരു കൊച്ച്'- അനില ജോസഫ് പറഞ്ഞു.

Also Read: വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

click me!