കഴുത്തിലെ കറുത്ത പാടുകള്‍ അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

By Web Team  |  First Published Jan 14, 2023, 6:06 PM IST

പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​.
 


കഴുത്തി​ന്‍റെ നിറവ്യത്യാസം​ ചിലരെ എങ്കിലും അലോസരപ്പെടുത്തുന്നുണ്ടാകാം. ചിലര്‍ക്ക് എങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​.

അടുക്കളയിൽനിന്നുതന്നെ പരീക്ഷിക്കാവുന്ന അവ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇതിനായി രണ്ട്​ ടേബിൾ സ്​പൂൺ തൈര്​ ഒരു ടീസ്​പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ഇനി ഈ മിശ്രിതം​ 20 മിനിറ്റ്​ കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. 

രണ്ട്...

ചർമ്മത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കുന്ന ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്​. ഇരുണ്ട പാടുകൾ നീക്കി ചർമ്മത്തിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ  ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം.  ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. 

മൂന്ന്...

കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നൽകാനും മഞ്ഞള്‍ സഹായിക്കും. ഇതിനായി രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീസ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്തുള്ള മിശ്രിതം തയാറാക്കുക. ഇനി ഈ മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ വരെ ഉപയോഗിക്കാം. 

നാല്...

കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ തൈരും ചേർത്ത്  കഴുത്തിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ഇത് പരീക്ഷിക്കാം. 

അഞ്ച്...

ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. ഇതിനായി രണ്ട് തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. 25 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകാം. 

Also Read: മലബന്ധം തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം...

click me!