കൈമുട്ടില്‍ ഉണ്ടാകുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ ഇരുണ്ട നിറം ഉണ്ടാകാം.
കൈമുട്ടില്‍ ഉണ്ടാകുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ ഇരുണ്ട നിറം ഉണ്ടാകാം. അത്തരത്തില്‍ കൈ മുട്ടിലെ കറുപ്പ് നിറത്തെ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
undefined
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ വിനാഗിരിയോ നാരങ്ങാ നീരോ ചേര്‍ത്ത് മിശ്രിതമാക്കി കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും.
രണ്ട്...
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓട്മീല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്...
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി 20 മിനിറ്റ് മസാജ് ചെയ്യാം.
നാല്...
ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂണ്‍ തക്കാളി നീര് എന്നിവ സമം ചേര്‍ത്ത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകാം.
അഞ്ച്...
കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടുന്നതും ഫലം ലഭിക്കും.
ആറ്...
വെളിച്ചെണ്ണയോ, ഒലീവ് ഓയിലോ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.
ഏഴ്...
ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചു പുരട്ടുന്നതും കൈമുട്ടുകളിൽ കാണുന്ന കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.
എട്ട്...
ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടില്‍ നന്നായി ഉരയ്ക്കുന്നതും കറുപ്പ് നിറം മാറാന്‍ നല്ലതാണ്.
Also read: പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കാറുണ്ടോ? നിങ്ങള്‍ അറിയേണ്ടത്...