നിങ്ങളുടെ അടുക്കളയില്‍ എക്സ്ഹോസ്റ്റ് ഫാൻ ഉണ്ടോ? എങ്കിലിതാ നിങ്ങളറിയാൻ...

By Web Team  |  First Published Oct 24, 2023, 10:22 AM IST

എക്സ്ഹോസ്റ്റ് ഫാൻ നിശ്ചിതസമയം കഴിയുമ്പോള്‍ അഴുക്ക് അടിഞ്ഞ് കാണപ്പെടാറുണ്ട്. പലരും വൃത്തിയാക്കാനുള്ള പ്രയാസത്തിന് ഇത് വൃത്തിയാക്കാൻ മെനക്കെടാറുമില്ല എന്നതാണ് സത്യം.


മിക്ക വീടുകളിലും അടുക്കളയില്‍ എക്സ്ഹോസ്റ്റ് ഫാനുണ്ടായിരിക്കും. അകത്തുനിന്ന് പുകയും വായുവും പുറത്തെത്തിക്കുന്നതാണ് എക്സ്ഹോസ്റ്റ് ഫാനുകളുടെ ധര്‍മ്മം. ഇത് പാചകത്തില്‍ നിന്നുണ്ടാകുന്ന പുകയും ചൂടും ഗന്ധവുമെല്ലാം വീടിന് വെളിയില്‍ കളയാൻ സഹായിക്കും.

എക്സ്ഹോസ്റ്റ് ഫാനില്ലാത്ത വീടുകളില്‍ പാചകത്തിന്‍റെ ഭാഗമായുണ്ടാകുന്ന പുകയും ചൂടും ഗന്ധവുമെല്ലാം വീടിനകത്ത് തന്നെ കിടന്ന് കറങ്ങാറുണ്ട്. ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുക. ഇക്കാരണം കൊണ്ട് തന്നെയാണ് അധികപേരും ചിമ്മിനിയും എക്സ്ഹോസ്റ്റ് ഫാനുമെല്ലാം വയ്ക്കുന്നത്.

Latest Videos

undefined

എന്നാല്‍ ഈ എക്സ്ഹോസ്റ്റ് ഫാൻ നിശ്ചിതസമയം കഴിയുമ്പോള്‍ അഴുക്ക് അടിഞ്ഞ് കാണപ്പെടാറുണ്ട്. പലരും വൃത്തിയാക്കാനുള്ള പ്രയാസത്തിന് ഇത് വൃത്തിയാക്കാൻ മെനക്കെടാറുമില്ല എന്നതാണ് സത്യം. എന്തായാലും ഇങ്ങനെ എക്സ്ഹോസ്റ്റ് ഫാനില്‍ അഴുക്കടിഞ്ഞാല്‍ അത് വൃത്തിയാക്കുന്നതിനായി സഹായകമാകുന്ന നാല് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

എക്സ്ഹോസ്റ്റ് ഫാനിലെ അഴുക്ക് എളുപ്പത്തില്‍ നീക്കുന്നതിന് ചൂടുവെള്ളവും സോപ്പും ഉപയോഗിക്കാവുന്നതാണ്. ഫാനില്‍ അധികവും മെഴുക്കോടെയുള്ള അഴുക്കായിരിക്കും കാണുക. ഇത് എളുപ്പത്തില്‍ നീക്കുന്നതിനാണ് ചൂടുവെള്ളം ഉപയോഗിക്കുന്നത്. കൂട്ടത്തില്‍ സാധാരണ ഡിഷ് വാഷ് സോപ്പ് തന്നെ ഉപയോഗിച്ചാല്‍ മതി. ചൂടുവെള്ളത്തില്‍ സോപ്പ് കലക്കി ഇതൊരു തുണി വച്ച് ഫാൻ നന്നായി തുടച്ച ശേഷം നനഞ്ഞ- വൃത്തിയുള്ള മറ്റൊരു തുണി വച്ച് ഒന്നുകൂടി തുടച്ചാല്‍ മതി. എക്സ്ഹോസ്റ്റ് ഫാൻ ക്ലീൻ ചെയ്യാൻ പോകുംമുമ്പായി ഇതിന്‍റെ സ്വിച്ച് ഓഫ് ചെയ്യാനും പ്ലഗ് ഊരിമാറ്റാനും പ്രത്യേകം ഓര്‍ക്കണേ. 

രണ്ട്...

നന്നായി അഴുക്കടിഞ്ഞ ഫാനാണെങ്കില്‍ അത് വൃത്തിയാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ആദ്യം പൊടിയും മറ്റും നനഞ്ഞ ഒരു തുണി കൊണ്ട് ഒന്ന് തുടച്ചെടുക്കണം. ശേഷം ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം വെള്ളത്തില്‍ കട്ടിയായി കലക്കിയ ശേഷം ഇത് ഫാനില്‍ എല്ലായിടത്തും തേച്ചുപിടിപ്പിക്കുക. അഞ്ച്- പത്ത് മിനുറ്റിന് ശേഷം ഇത് നല്ലൊരു തുണി നനച്ച് തുടയ്ക്കാവുന്നതാണ്.

മൂന്ന്...

ചെറുനാരങ്ങാനീരും എക്സ്ഹോസ്റ്റ് ഫാൻ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് ചൂടുവെള്ളത്തിലേക്ക് അല്‍പം ചെറുനാരങ്ങാനീരെടുത്ത് യോജിപ്പിച്ചുവയ്ക്കണം. ആദ്യം ഫാനൊന്ന് തുടച്ച ശേഷം നനഞ്ഞ തുണി തയ്യാറാക്കി വച്ച മിശ്രിതത്തില്‍ മുക്കി വീണ്ടും ഫാൻ നന്നായി തുടച്ചെടുക്കാവുന്നതാണ്. 

നാല്...

വിനാഗിരിയും എക്സ്ഹോസ്റ്റ് ഫാൻ വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നതാണ്. വിനാഗിരിയും വെള്ളവും ചേര്‍ത്ത് യോജിപ്പിച്ചാണ് ഫാൻ വൃത്തിയാക്കേണ്ടത്. നനഞ്ഞ തുണി കൊണ്ട് മിശ്രിതം ഫാനിലാകെ തേച്ചുപിടിപ്പിച്ച ശേഷം പിന്നീട് നനഞ്ഞ മറ്റൊരു വൃത്തിയുള്ള തുണി കൊണ്ട് തുടച്ച് ഒന്നുകൂടി എടുത്താല്‍ മതി.

Also Read:- 'സ്നിക്കേഴ്സ്' വീട്ടിലുണ്ടാക്കാം, എളുപ്പത്തില്‍ തന്നെ; വൈറലായി റെസിപി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!