ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ഇത് ഏറെ പേര്‍ ശ്രദ്ധിക്കുകയും വീണ്ടും പങ്കുവയ്ക്കുകയുമെല്ലാം ചെയ്തത് എന്ന് പറയാം.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ പല വീഡിയോകളും കാഴ്ചക്കാരെ കൂട്ടുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവയാകാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോയ്ക്കാണ് ജൈവികമായി ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കാറ്.
ഇത്തരത്തില്‍ വരുന്ന വീഡിയോകളില്‍ മിക്കപ്പോഴും നമ്മെ ഞെട്ടിക്കുന്നതോ അത്ഭുതപ്പെടുത്തുന്നതോ ആയ ഉള്ളടക്കങ്ങളായിരിക്കും അധികവും ഉണ്ടാകാറ്. സമാനമായ രീതിയിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്.
undefined
ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ഇത് ഏറെ പേര്‍ ശ്രദ്ധിക്കുകയും വീണ്ടും പങ്കുവയ്ക്കുകയുമെല്ലാം ചെയ്തത് എന്ന് പറയാം.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിന്‍റെ സമീപത്തായി ജനവാസമേഖലയില്‍ ഒരു മനുഷ്യനും കടുവയും ഒരേ വഴിയിലൂടെ അപ്രതീക്ഷിതമായി പരസ്പരം കടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. ഇത് കേള്‍ക്കുമ്പോഴുള്ളതിനെക്കാള്‍ അതിശയം തീര്‍ച്ചയായും കാണുമ്പോള്‍ തോന്നും.
അത്രമാത്രം ചങ്കിടിപ്പ് കാഴ്ചക്കാരില്‍ തോന്നാം. എന്നാല്‍ സെക്കൻഡുകള്‍ മാത്രമേ ഈ പേടി നില്‍ക്കൂ. അതിനോടകം തന്നെ രംഗത്തിന്‍റെ 'ക്ലൈമാക്സ്' ആയി. സംഭവമെന്തെന്നാല്‍ കാട്ടിനകത്ത് നിന്ന് വഴി തെറ്റിയോ മറ്റോ ഒരു കടുവ നാട്ടിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇതൊന്നുമറിയാതെ ഒരു മനുഷ്യൻ അതിലേ നടന്നുപോകുന്നു. ഇദ്ദേഹം തനിയെ ആണ് നടന്നുപോകുന്നത്. കയ്യിലൊരു സഞ്ചിയും ഉണ്ട്.
ഇതിനിടെ എന്തോ കണ്ട് പേടിച്ച് ഇദ്ദേഹം തിരിയുകയാണ്. ഉടനടി കടുവയും റോഡില്‍ പ്രത്യക്ഷപ്പെടുന്നു. ഭാഗ്യവശാല്‍ കടുവ ഇദ്ദേഹത്തിന് നേരെ തിരിയുകയോ ഉപദ്രവമുണ്ടാക്കുകയോ ഒന്നും ചെയ്യുന്നില്ല. എന്നാല്‍ അപ്രതീക്ഷിത കാഴ്ചയില്‍ നടുങ്ങിപ്പോയ ഇദ്ദേഹം അടുത്തൊരു കെട്ടിടത്തില്‍ നിന്നിറങ്ങി വന്ന മറ്റൊരാളോട് പേടി പങ്കുവയ്ക്കുന്നതും വീഡിയോയില്‍ കാണാം.
ഭാഗ്യം കൊണ്ട് മാത്രമാണ് ഇദ്ദേഹം കടുവയുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് വീഡിയോ കണ്ട മിക്കവരും കമന്‍റ് ചെയ്തിരിക്കുന്നത്. കടുവയും പെട്ടെന്ന് വഴിയിലൊരാളെ കണ്ടപ്പോള്‍ പേടിച്ചത് തന്നെയെന്ന് ഒരു വിഭാഗം പറയുന്നു. എന്തായാലും അത്ഭുതകരമായ രക്ഷപ്പെടല്‍ തന്നെയെന്ന് പറയാം. വൈറലായ വീഡിയോ കണ്ടുനോക്കൂ...
Is he the luckiest man alive. Tiger seems least bothered. From Corbett. pic.twitter.com/ZPOwXvTmTL
— Parveen Kaswan, IFS (@ParveenKaswan)Also Read:- 'ദിവസവും ഒരു ബോട്ടില്‍ ബേബി പൗഡര്‍ കഴിക്കും'; യുവതിയുടെ വിചിത്രമായ അവകാശവാദം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-