മുന്‍കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശാണ് ഈ ദൃശ്യം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
വെള്ളം നിറച്ച വലിയ പാത്രത്തിൽ കിടക്കുന്ന ഒരു കടുവയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കർണാടകയിലെ കുടകിൽ നിന്നുള്ളതാണ് രസകരമായ ഈ ദൃശ്യം.
മുന്‍കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശാണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. കുടകിലുള്ള ഒരു വീടിന്റെ പിന്നിലിരിക്കുന്ന വലിയ പാത്രത്തിനു സമീപം കടുവ എത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
What an unusual occurrence. Apparently in Coorg. Received from a friend on WhatsApp. pic.twitter.com/C7yEF6fjAW
— Jairam Ramesh (@Jairam_Ramesh)
വെള്ളം നിറച്ച പാത്രത്തിന് ചുറ്റും ഒന്ന് നടന്ന് പരിശോധിച്ചശേഷം ആരുമില്ലെന്ന് ഉറപ്പുവരുത്തിയിട്ട് അതിനുള്ളിലേയ്ക്ക് കയറുകയായിരുന്നു കടുവ. ശരീരം പാത്രത്തിനുള്ളിലേക്ക് കടത്തി മുൻകാലുകളും തലയും ഉയർത്തിവച്ചായിരുന്നു കടുവയുടെ കിടപ്പ്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.
Also Read: ദാഹമകറ്റാന്‍ തടാകത്തിൽ എത്തിയ ചീറ്റയെ ആക്രമിച്ച് മുതല; വൈറലായി വീഡിയോ...