ബോണ്‍ നത്താലയില്‍ കുട്ടികള്‍ക്കൊപ്പം ചുവടുവച്ച് കലക്ടര്‍ ഹരിത, കയ്യടിച്ച് സോഷ്യല്‍മീഡിയ

By Web Team  |  First Published Dec 28, 2022, 9:42 PM IST

കുട്ടികളോട് ചിരിച്ചുല്ലസിച്ച് മനോഹരമായാണ് കളക്ടര്‍ ചുവടുവയ്ക്കുന്നത്. ചടങ്ങിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച കേന്ദ്രമന്ത്രി ജോണ്‍ ബെര്‍ലയേയും വീഡിയോയില്‍ കാണാം. കുട്ടികളോടൊപ്പം അദ്ദേഹവും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
 


സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള തൃശ്ശൂർ അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്ന് തൃശ്ശൂർ നഗരത്തിൽ ക്രിസ്തുമസിനോട് അനുബദ്ധിച്ച് ഡിസംബർ മാസത്തിൽ നടത്തുന്ന ക്രിസ്തുമസ് കരോളാണ് ബോൺ നത്താലെ (Buon Natale). ‘ബോൺ നത്താലെ’ എന്ന ഇറ്റാലിയൻ വാക്കിന് ‘മെറി ക്രിസ്മസ്’എന്നാണർത്ഥം. 

ബോൺ നത്താലെ ആദ്യമായി സംഘടിപ്പിക്കപ്പെട്ടത് 2013-ലാണ്. ഏകദേശം 5000 സാന്റാക്ലോസുകളും തൂവെള്ള വസ്ത്രമണിഞ്ഞ 3000 മാലാഖകുഞ്ഞുങ്ങളും 25 ഫ്ലോട്ടുകളും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. സേക്രഡ്ഹാർട്ട് സ്‌കൂളിൽനിന്ന് ആരംഭിച്ച ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി തിരികെ സെന്റ് തോമസ് കോളേജിൽ സമാപിച്ചു.[3]

Latest Videos

undefined

ഇപ്പോഴിതാ, തൃശൂർ ജില്ലാകളക്ടർ ഹരിത വി.നായർ ആയിരക്കണക്കിന് പാപ്പാമാരുടെ ആഹ്‌ളാദനൃത്തത്തിനൊപ്പം
നൃത്തച്ചുവടു വച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പാപ്പാവേഷധാരികളായ കുട്ടികളോടൊപ്പം ചുവന്ന തൊപ്പിയണിഞ്ഞാണ് കരോൾ ഗാനത്തിന് കളക്ടർ ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാം.

കുട്ടികളോട് ചിരിച്ചുല്ലസിച്ച് മനോഹരമായാണ് കളക്ടർ ചുവടുവയ്ക്കുന്നത്. ചടങ്ങിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച കേന്ദ്രമന്ത്രി ജോൺ ബെർലയേയും വീഡിയോയിൽ കാണാം. കുട്ടികളോടൊപ്പം അദ്ദേഹവും ആഘോഷത്തിൽ പങ്കുചേർന്നു.

18,112 പാപ്പമാർ അണിനിരന്ന ബോൺ നത്താലെ ഏറ്റവും കൂടുതൽ സാന്റാക്ലോസുമാർ പങ്കെടുത്ത ഘോഷയാത്രയായി ഗിന്നസ് പുസ്തകം ലോക റെക്കോഡായി അംഗീകരിച്ചു. നോർത്ത്‌ അയർലണ്ടിൽ 13,000 സാന്റാക്ലോസുകൾ അണിനിരന്ന റെക്കോഡ്‌ മറികടന്നാണ് തൃശ്ശൂർ ഈ നേട്ടം കൈവരിച്ചത്. വെളളകരയുളള ചുവപ്പുനിറത്തിലുളള പാന്റ്‌, ഓവർകോട്ട്‌, തൊപ്പി, കറുത്ത ബെൽറ്റ്‌, താടി എന്നിവയായിരുന്നു പാപ്പമാരുടെ വേഷം.

click me!