ഒരു പ്രണയബന്ധം എങ്ങനെ പരാജയപ്പെടാം? ഇതാ മൂന്ന് കാരണങ്ങൾ

By Web Team  |  First Published Sep 18, 2022, 10:12 PM IST

പല കാരണങ്ങൾ കൊണ്ടും പ്രണയം പരാജയപ്പെടാം. അഭിപ്രായവ്യത്യാസം- പൊസസീവ്നെസ് പോലുള്ള വ്യക്തിപരമായ കാരണങ്ങൾ മുതൽ സാമ്പത്തിക- സാമൂഹിക കാര്യങ്ങൾ, കുടുംബവിഷയങ്ങൾ, തൊഴിൽ പ്രശ്നം, മാനസികാരോഗ്യപ്രശ്നങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാം.


പ്രണയബന്ധങ്ങൾ എല്ലായ്പ്പോഴും വിജയമാകണമെന്നില്ല. പ്രണയപരാജയങ്ങൾ പൊതുവെ വ്യക്തികളെ മാനസികമായി വലിയ രീതിയിൽ തന്നെ ബാധിക്കാറുമുണ്ട്. അതിനാൽ തന്നെ പ്രണയം ഒരു ബന്ധമാക്കി വളർത്തുമ്പോൾ, അതിലേക്ക് മനസ് നിക്ഷേപിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ അനുബന്ധമായി ശ്രദ്ധിക്കേണ്ടതുണ്ട്. അന്ധമായ പ്രണയം എന്ന പ്രയോഗം എന്നത് പലപ്പോഴും കനത്ത ദുഖത്തിലേക്കാണ് നിങ്ങളെയെത്തിക്കുക. 

പല കാരണങ്ങൾ കൊണ്ടും പ്രണയം പരാജയപ്പെടാം. അഭിപ്രായവ്യത്യാസം- പൊസസീവ്നെസ് പോലുള്ള വ്യക്തിപരമായ കാരണങ്ങൾ മുതൽ സാമ്പത്തിക- സാമൂഹിക കാര്യങ്ങൾ, കുടുംബവിഷയങ്ങൾ, തൊഴിൽ പ്രശ്നം, മാനസികാരോഗ്യപ്രശ്നങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാം. എന്തായാലും പ്രണയം പരാജയപ്പെടാനുള്ള ഏറ്റവും സാധാരണഗതിയിൽ കാണാറുള്ള മൂന്ന് കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. റിലേഷൻഷിപ്പ് എക്സ്പർട്ടുകൾ തന്നെയാണ് ഇക്കാര്യങ്ങൾ പട്ടികപ്പെടുത്തിയിട്ടുള്ളത്. 

Latest Videos

ഒന്ന്...

മുൻകാലങ്ങളിൽ, പ്രത്യേകിച്ച് കുട്ടിക്കാലത്തും മറ്റും നിങ്ങൾക്ക് ലഭിക്കേണ്ട സ്നേഹമോ കരുതലോ ലഭിച്ചിട്ടില്ല എങ്കിൽ അത് നിങ്ങളിൽ കാര്യമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കാം. ഇതെക്കുറിച്ച് അവബോധമില്ലാത്ത പങ്കാളിയാണെങ്കിൽ ആ പ്രണയബന്ധം പരാജയപ്പെടാനുള്ള സാധ്യതകളേറെയാണ്. സ്വന്തം ട്രോമകളെയും അരക്ഷിതാവസ്ഥകളെയും കുറിച്ചുള്ള നിങ്ങളുടെ ബോധ്യം പങ്കാളിയുമായി പങ്കുവയ്ക്കാം. അതുവഴി അയാളിൽ നിന്ന് കരുതലോ അധികമായ പരിഗണനയോ നേടാം. 

രണ്ട്...

പങ്കാളിയുടെ ആവശ്യങ്ങൾ, പ്രധാനമായും വൈകാരികമായ ആവശ്യങ്ങൾ അറിയാതെയും നികത്താതെയും പോകുന്നതും പ്രണയപരാജയത്തിലേക്ക് നിങ്ങളെയെത്തിക്കാം. സ്വന്തം ആവശ്യങ്ങൾ തുറന്നുപറയാനും, ഇവ പരസ്പരം ചർച്ച ചെയ്യാനും, സംശയങ്ങൾ ചോദിക്കാനും, അതിൽ വ്യക്തത വരുത്താനും, ആവശ്യമായ സന്ദർഭങ്ങളിൽ ഇക്കാര്യങ്ങൾ മനസിലാക്കിക്കാൻ തക്ക സൂചനകൾ നേരത്തേ തന്നെ തീരുമാനിച്ചുവയ്ക്കാനുമെല്ലാം ശ്രമിക്കുന്നതിലൂടെ വലിയൊരു പരിധി വരെ ഈ പ്രശ്നം മറികടക്കാം. 

മൂന്ന്...

ഏത് ബന്ധത്തിലായാലും വ്യക്തികൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളുണ്ട്. അതിൽ വീഴ്ച വരുത്തുമ്പോൾ സ്വാഭാവികമായും അത്  ബന്ധത്തെ ബാധിക്കും. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം തന്നെയാണ് പ്രണയം പരാജയപ്പെടുന്നതിലേക്ക് നയിക്കുന്ന മറ്റൊരു കാരണം. 

Also Read:- പങ്കാളിയില്‍ നിന്ന് ആഗ്രഹിക്കുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നില്ലേ?

click me!