മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് ചെയ്യുന്നത് കണ്ടോ? വീഡിയോ പങ്കിട്ട് അമ്മ...

By Web Team  |  First Published Jun 2, 2023, 10:11 PM IST

സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ എട്ടൊമ്പത് മാസം ആകുമ്പോഴാണ് കമിഴ്ന്ന് കിടന്ന് നീന്തുകയും മറ്റും ചെയ്യുക. എന്നാല്‍ ചില കുഞ്ഞുങ്ങള്‍ നേരത്തെ തന്നെ ഇതിലേക്കെല്ലാം കടക്കാറുണ്ട്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ വേഗത്തില്‍ നടന്നുതുടങ്ങുകയും ചെയ്യാറുണ്ട്. 


ഒരു കുഞ്ഞ് ജനിക്കുന്നതോടെ ആ വീട്ടിലെ അന്തരീക്ഷം ആകെ മാറിമറിയുകയായി. വീട്ടിലെ മുഴുവൻ അംഗങ്ങളിലും ബാഹ്യവും ആന്തരീകവുമായ മാറ്റം കൊണ്ടുവരുന്നതിന് കുഞ്ഞ് കാരണമായി മാറും. അധികവും സന്തോഷകരമായ മാറ്റങ്ങള്‍ തന്നെയാണ് കുഞ്ഞുങ്ങള്‍ കൊണ്ടുവരിക.

അവരുടെ ഓരോ ചിരിയും വളര്‍ച്ചയും ശബ്ഗവുമെല്ലാം മുതിര്‍ന്നവരെ ഒരുപാട് സന്തോഷിപ്പിക്കുന്നതും സംതൃപ്തരാക്കുന്നതുമാണ്. 

Latest Videos

undefined

ഇപ്പോഴിതാ ജനിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമ്പരപ്പിച്ച കുഞ്ഞിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഒരമ്മ. സാമന്ത മിഷേല്‍ എന്ന മുപ്പത്തിനാലുകാരിയാണ് തന്‍റെ കുഞ്ഞിന്‍റെ വീഡിയോ പങ്കിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ കൂടിയായ സാമന്ത തന്‍റെ ഗര്‍ഭകാലത്തും ധാരാളം വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

പ്രത്യേകിച്ച് സ്ത്രീശരീരങ്ങളെ കുറിച്ചുള്ള പൊതുവായ സങ്കല്‍പങ്ങള്‍ക്കെതിരെ സ്വന്തം ശരീരമുപയോഗിച്ച് സന്ദേശം നല്‍കുന്ന രീതിയിലുള്ള പോസ്റ്റുകളാണ് അധികവും സാമന്ത പങ്കിട്ടിട്ടുള്ളത്. കുഞ്ഞ് ജനിച്ച ശേഷമാണെങ്കില്‍ കുഞ്ഞിന്‍റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ഇവര്‍ പങ്കിടുന്നുണ്ട്.

മകള്‍ക്ക് നൈല ഡെയ്സി സബരി എന്നാണ് സാമന്തയും പങ്കാളിയും ചേര്‍ന്ന് പേര് നല്‍കിയിരിക്കുന്നത്. ജനിച്ച് മൂന്ന് ദിസവസം തികയും മുമ്പ് തന്നെ തൊട്ടിലില്‍ കമഴ്ന്ന് കിടന്ന് നീന്താൻ ശ്രമിക്കുന്ന നൈലയുടെ വീഡിയോ ആണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. 

കൈകളില്‍ ശരീരം ബാലൻസ് ചെയ്യാനും തല ഉയര്‍ത്താനുമെല്ലാം നൈല ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഈ രംഗം കണ്ട് സാമന്തയും അമ്മയും അതിശയപ്പെടുന്നതും ഇരുവരും ഇതെക്കുറിച്ച് സംസാരിക്കുന്നതും വീഡിയോയിലെ ശബ്ദത്തിലൂടെ മനസിലാക്കാം.  
സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ എട്ടൊമ്പത് മാസം ആകുമ്പോഴാണ് കമഴ്ന്ന് കിടന്ന് നീന്തുകയും മറ്റും ചെയ്യുക. എന്നാല്‍ ചില കുഞ്ഞുങ്ങള്‍ നേരത്തെ തന്നെ ഇതിലേക്കെല്ലാം കടക്കാറുണ്ട്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ വേഗത്തില്‍ നടന്നുതുടങ്ങുകയും ചെയ്യാറുണ്ട്. 

പലരും പക്ഷേ സാമന്തയുടെ വീഡിയോ വ്യാജമാണെന്നും കുഞ്ഞ് തനിയെ മറിഞ്ഞ് കിടന്നതാണെന്ന് തോന്നുന്നില്ലെന്നുമെല്ലാം കമന്‍റുകളിലൂടെ പറയുന്നുണ്ട്. ഇതിന്‍റെ നിജസ്ഥിതി എന്താണെങ്കിലും കുഞ്ഞുങ്ങളോടുള്ള വാത്സല്യം കൊണ്ടും ഇഷ്ടം കൊണ്ടും നിരവധി പേര്‍ ഈ വീഡിയോ കണ്ടിരിക്കുന്നു. 

സാമന്തയുടെ വീഡിയോയിലേക്ക്...

 

Also Read:- ആറാം നിലയില്‍ നിന്ന് താഴെ വീണിട്ടും പൂച്ച ചത്തില്ല; സംഭവം ഇങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!