പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ്; പ്രധാന കാരണമിതാണ് !

By Web Team  |  First Published Jan 14, 2020, 5:36 PM IST

പുരുഷ ലൈംഗിക ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. നിരവധി പുരുഷന്മാരില്‍ ഇന്ന് കണ്ടുവരുന്ന പ്രശ്നമാണ് ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ്.  


നിരവധി പുരുഷന്മാരില്‍ ഇന്ന് കണ്ടുവരുന്ന പ്രശ്നമാണ് ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ്.  പുരുഷ ലൈംഗിക ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്. ടെസ്റ്റോസ്റ്റിറോണിന്‍റെ കുറുവിന് പ്രധാന കാരണം കൊഴുപ്പ് കുറഞ്ഞ ഡയറ്റാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ആണ് പഠനം നടത്തിയത്. ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് ലൈംഗിക ജീവിതത്തെയും ബാധിച്ചേക്കാമെന്നും പഠനം പറയുന്നു. ഫാറ്റ് കുറച്ചുളള ഡയറ്റ് പിന്തുടരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരഭാരം കുറച്ച്  ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്നും ഈ പഠനം പറയുന്നു.  

Latest Videos

3100 പുരുഷന്മാരിലാണ് പഠനം നടത്തിയത്.  ജേണല്‍ ഓഫ് യൂറോളജിയില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണയായി 435.5 ng/dL ആണ് ഒരാളുടെ സിറം ടെസ്റ്റോസ്റ്റിറോൺ നില. എന്നാല്‍ ഫാറ്റ് കുറഞ്ഞ ഡയറ്റ് നോക്കുന്നവരില്‍ അത് 411 ആണെന്നാണ് പഠനം പറയുന്നത്. അതിനാല്‍ ഡയറ്റില്‍ മാറ്റം വരുത്തി ഭാരം കുറച്ചാല്‍ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കൂട്ടാന്‍ കഴിയുമെന്നും പഠനം പറയുന്നു. 

click me!