ടെക്നോളജിയുടെ വളര്‍ച്ച എത്രത്തോളമെത്തിയെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അനുദിനം മാറുന്ന ടെക്നോളജിയുടെ വളര്‍ച്ച നമ്മളിലും മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്.
ടെക്നോളജിയുടെ വളര്‍ച്ച എത്രത്തോളമെത്തിയെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അനുദിനം മാറുന്ന ടെക്നോളജിയുടെ വളര്‍ച്ച നമ്മളിലും മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ നമ്മുടെ ജീവിതം സുലഭമായി പോകാന്‍ തന്നെ ടെക്നോളജി പല രീതിയില്‍ നമ്മെ സഹായിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ കൈയിലെ ഹാന്‍ഡ് ബാഗ് അത്തരത്തില്‍ നിങ്ങളെ സഹായിച്ചാലോ? എല്ലാവരും പതിവായി ഉപയോഗിക്കുന്ന വസ്തുവാണ് ഹാൻഡ് ബാഗുകൾ.
ടെക്നോളജിയുടെ ഉപയോഗം നിങ്ങളുടെ ഹാൻഡ് ബാഗിലൂടെ നിങ്ങളെ സഹായിച്ചാലോ? സാധനങ്ങള്‍ വെയ്ക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ ടാക്സി/ യൂബര്‍ വിളിക്കാനും നിങ്ങളുടെ ഫോണ്‍ കണ്ടെത്താനും ഈ ബാഗിന് കഴിയുമത്രേ. ന്യൂയോര്‍ക്കിലെ 'Bee and Kin' എന്ന കമ്പനിയാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിടുന്നത്.
പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്ന ഒരു സ്മാര്‍ട്ട് ബട്ടണിന്‍റെ (smart buttons) സഹായത്തോടെയാണ് ബാഗ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനിഉടമകള്‍ പറയുന്നു. 'ഹിന്ദുസ്ഥാന്‍ ടൈംസ്' അടക്കമുളള ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപഭോക്താവിന്‍റെ ആവശ്യം അനുസരിച്ച് പ്രോഗ്രാം ചെയ്യാമെന്നാണ് കമ്പനിക്കാര്‍ പറയുന്നത്. നേരത്തെ പ്രോഗ്രാം ചെയ്തിവെച്ചിരിക്കുന്ന സ്മാര്‍ട്ട് ബട്ടണില്‍ അമര്‍ത്തിയാല്‍ മാത്രം മതി. അപ്പോള്‍ തന്നെ ഫോണ്‍ ബെല്‍ അടിക്കും. ഇത്തരത്തില്‍ നിരവധി നിറത്തിലുളള ലെതര്‍ ബാഗുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.