'ഈ ചാക്കിന് 60000 രൂപയോ'; പലാസോ പാന്‍റിനെ ട്രോളി സോഷ്യല്‍ മീഡിയ

By Web Team  |  First Published Feb 18, 2023, 1:02 PM IST

ജൂട്ട് തുണിയിലുള്ളതാണ് ഈ പലാസോ പാന്‍റ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 'ചാക്ക് കൊണ്ട് തയ്യാറാക്കിയ ഈ  പലാസോ പാന്‍റിന് നിങ്ങള്‍ 60000 രൂപ നല്‍കുമോ' എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. 


ഫാഷന്‍ ലോകത്ത് പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിത്. ഇപ്പോഴിതാ അത്തരത്തില്‍  ഒരു പലാസോ പാന്‍റില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ചാക്കിന്‍റെ തുണി കൊണ്ട് തയ്യാറാക്കിയ പോലെയാണ് ഈ പലാസോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. വിലയോ 60000 രൂപയും!

ജ്യൂട്ട് തുണിയിലുള്ളതാണ് ഈ പലാസോ പാന്‍റ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 'ചാക്ക് കൊണ്ട് തയ്യാറാക്കിയ ഈ  പലാസോ പാന്‍റിന് നിങ്ങള്‍ 60000 രൂപ നല്‍കുമോ' എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sach Kadwa Hai (@sachkadwahai)

 

നിരവധി പേരാണ് ഇതിനടയില്‍ രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയത്. ഇത് ധരിച്ചാല്‍ ചൊറിച്ചലായിരിക്കും ഫലം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ബസ്മതി അരിയുടെ ചാക്ക് കൊണ്ടുള്ള ഒരു ബാഗും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  'ഇത് എനിക്ക് വിശ്വസിക്കാനാവുന്നില്ല' എന്ന ക്യാപ്ഷനോടെ ഒരു ട്വിറ്റര്‍ യൂസറാണ് ബസ്മതി ബാഗിന്‍റെ ചിത്രം അന്ന് പങ്കുവച്ചത്. നാലര കിലോഗ്രാം ഭാരമുള്ള അരിയുടെ ചാക്കാണ് സ്റ്റൈലിഷ് ബാഗാക്കിയിരിക്കുന്നത്. വില  1,100 രൂപ (15 ഡോളര്‍) . ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് ബസ്മതി ചാക്കിനെ റീയൂസ് ചെയ്യുന്നതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതേസമയം, ചിലര്‍ ഈ വിലയില്‍ ബാഗ് വില്‍ക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു. 

Also Read: 'ശരീരം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി വസ്ത്രം ധരിച്ചതാണോ?'; ഭൂമിക്കെതിരെ വിമര്‍ശനം

click me!