മിക്ക നോണ്‍-സ്റ്റിക് പാത്രങ്ങളുടെയും ആയുസ് 4-5 വര്‍ഷങ്ങള്‍ ആണെന്നായിരിക്കും പരസ്യങ്ങളില്‍ കാണിക്കുക. എന്നാല്‍ അധികവും ഒരു വര്‍ഷം കഴിയുമ്പോഴേക്ക് ഇവ കോട്ടിംഗെല്ലാം ഇളകിപ്പോന്ന് ഉപയോഗിക്കാൻ പറ്റാത്ത പരുവത്തിലായി മാറും. ഇത്തരത്തില്‍ കോട്ടിംഗ് ഇളകിപ്പോന്ന നോണ്‍-സ്റ്റിക് പാത്രങ്ങളില്‍ വീണ്ടും പാചകം ചെയ്യുന്നത് അത്ര നല്ലതല്ലതാനും.
നോണ്‍-സ്റ്റിക് പാത്രങ്ങള്‍ നമുക്കറിയാം, തീര്‍ച്ചയായും മറ്റ് മെറ്റല്‍ പാത്രങ്ങളെ പോലെ ഉപയോഗിക്കാനോ, കൈകാര്യം ചെയ്യാനോ സാധിക്കില്ല. അങ്ങനെയെന്നാല്‍ അവ പെട്ടെന്ന് ചീത്തയാവുകയും നമ്മുടെ ആരോഗ്യത്തിന് തന്നെ വിനയാവുകയും ചെയ്യാം. ഒപ്പം തന്നെ നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ഇത്ര പെട്ടെന്ന് ഉപയോഗശൂന്യമായി പോകുമ്പോള്‍ അത് സാമ്പത്തികമായും നഷ്ടമാണല്ലോ.
മിക്ക നോണ്‍-സ്റ്റിക് പാത്രങ്ങളുടെയും ആയുസ് 4-5 വര്‍ഷങ്ങള്‍ ആണെന്നായിരിക്കും പരസ്യങ്ങളില്‍ കാണിക്കുക. എന്നാല്‍ അധികവും ഒരു വര്‍ഷം കഴിയുമ്പോഴേക്ക് ഇവ കോട്ടിംഗെല്ലാം ഇളകിപ്പോന്ന് ഉപയോഗിക്കാൻ പറ്റാത്ത പരുവത്തിലായി മാറും. ഇത്തരത്തില്‍ കോട്ടിംഗ് ഇളകിപ്പോന്ന നോണ്‍-സ്റ്റിക് പാത്രങ്ങളില്‍ വീണ്ടും പാചകം ചെയ്യുന്നത് അത്ര നല്ലതല്ലതാനും.
undefined
പലപ്പോഴും നാം ഉപയോഗിക്കുന്നതിന്‍റെ, പ്രത്യേകിച്ച് പാത്രങ്ങള്‍ വൃത്തിയാക്കുന്നതിന്‍റെ രീതിയില്‍ വരുന്ന പാകപ്പിഴവ് കൊണ്ടാണ് നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ഇങ്ങനെ പെട്ടെന്ന് കേടായിപ്പോകുന്നത്. കൃത്യമായ രീതിയില്‍ ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്താല്‍ ഇവ ദീര്‍ഘകാലം കേടാകാതെ കൊണ്ടുനടക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോഴും വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
1) നോണ്‍-സ്റ്റിക് പാത്രങ്ങള്‍ പുതുതായി വാങ്ങിച്ചുകഴിഞ്ഞാല്‍ അത് ചൂടുവെള്ളത്തില്‍ മുക്കി വച്ച ശേഷം സോപ്പുപയോഗിച്ച് തേക്കണം. എന്നിട്ട് സാധാരണ ടാപ് വെള്ളത്തിലോ മറ്റോ കഴുകിയെടുക്കണം.
2) നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുമ്പോള്‍ അതില്‍ മരത്തിന്‍റെയോ സിലിക്കണിന്‍റെയോ തവികളോ ചട്ടുകങ്ങളോ മാത്രം ഉപയോഗിക്കുക.
3) ഒരുപാട് നേരം വലിയ തീയില്‍ അടുപ്പത്ത് വച്ച് പാകം ചെയ്യേണ്ടുന്ന ഭക്ഷണങ്ങള്‍ക്കായി നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
4) പാകം ചെയ്ത ശേഷം ചൂടോടെ ഇരിക്കുന്ന നോണ്‍-സ്റ്റിക് പാത്രങ്ങളിലേക്കോ പാനിലേക്കോ പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കരുത്. ഇത് കോട്ടിംഗ് പെട്ടെന്ന് ഇളകി പാത്രം ചീത്തയാകുന്നതിന് ഇടയാക്കും.
5) നോണ്‍-സ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കാൻ വീര്യം കുറഞ്ഞ സോപ്പോ ലോഷനുകളോ ഉപയോഗിക്കുക. അതുപോലെ മൃദുലമായ സ്പോഞ്ച് തന്നെ തേക്കാൻ ഉപയോഗിക്കുക. ഗ്രില്ലോ കനം കൂടിയ ചകിരി പോലുള്ള മറ്റ് ഉപകരണങ്ങളോ ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
6) നോണ്‍-സ്റ്റിക് പാത്രങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം ഇവ തുടച്ച് എടുത്തുവയ്ക്കും മുമ്പ് അല്‍പം എണ്ണ പുരട്ടി വയ്ക്കുക. ഇത് പാത്രം കേടാകാതെ ദീര്‍ഘനാള്‍ ഇരിക്കാൻ സഹായിക്കും.
7) നോണ്‍-സ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണത്തിന്‍റെ അവശിഷ്ടം കടുപ്പത്തില്‍ ഇളകാത്തവിധം ഇരിക്കുന്നുവെങ്കില്‍, ഇത്ന സോപ്പോ ലോഷനോ മതിയാകുന്നില്ല എങ്കില്‍ അല്‍പം ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് കഴുകിയെടുക്കാവുന്നതാണ്.
Also Read:- അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അപകടമാണോ?