ഒരു കലര്‍പ്പുമില്ലാതെ യഥാര്‍ത്ഥത്തിലുള്ള സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്കാണ് എപ്പോഴും കാഴ്ചക്കാരെ അധികം ലഭിക്കാറ്. രസകരമായ സംഭവങ്ങള്‍ തൊട്ട് ദാരുണമായ അപകടങ്ങളുടെ വരെ ദൃശ്യങ്ങള്‍ ഇങ്ങനെ വൈറലാകാറുണ്ട്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും വ്യാജ വീഡിയോകള്‍ എന്ന് നാം വിളിക്കുന്ന- ബോധപൂര്‍വമായി ഉണ്ടാക്കിയെടുത്ത ഉള്ളടക്കങ്ങളായിരിക്കും. യഥാര്‍ത്ഥത്തില്‍ നടന്നതെന്ന രീതിയില്‍ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ധാരാളമായി വരാറുണ്ട്.
എന്നാല്‍ ഒരു കലര്‍പ്പുമില്ലാതെ യഥാര്‍ത്ഥത്തിലുള്ള സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്കാണ് എപ്പോഴും കാഴ്ചക്കാരെ അധികം ലഭിക്കാറ്. രസകരമായ സംഭവങ്ങള്‍ തൊട്ട് ദാരുണമായ അപകടങ്ങളുടെ വരെ ദൃശ്യങ്ങള്‍ ഇങ്ങനെ വൈറലാകാറുണ്ട്.
ഇപ്പോഴിതാ ഒരു മോഷ്ടാവിന്‍റെ അല്‍പം രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. പട്ടാപ്പകല്‍ ഒരു മൊബൈള്‍ കടയില്‍ നിന്ന് ഫോണുമായി കടന്നുകളയാൻ ശ്രമിക്കുന്ന കള്ളനെയാണ് വീഡിയോയില്‍ കാണുന്നത്. യുകെയിലെ ഡ്യൂസ്ബെറിയിലാണ് സംഭവം.
കടയില്‍ രണ്ട് പേര്‍ നില്‍ക്കുന്നത് കാണാം. ഇവര്‍ കടയുടമയോ തൊഴിലാളിയോ ആകാം. ഹൂഡീ ധരിച്ചെത്തിയ കള്ളൻ മൊബൈല്‍ ഫോണ്‍ നോക്കാനെത്തിയതെന്ന വ്യാജേനയാണ് പെരുമാറുന്നത്. തലയും മറച്ചുനില്‍ക്കുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇദ്ദേഹത്തിന്‍റെ മുഖമൊന്നും വ്യക്തമല്ല.
എന്നാല്‍ ഫോണുമായി കടന്നുകളയാൻ ശ്രമിച്ച കള്ളന്‍റെ പദ്ധതി പക്ഷെ അതിദാരുണമായി പാളുകയാണ്. കച്ചവടക്കാരന്‍റെ ശ്രദ്ധ വെട്ടിച്ച് അതിവേഗത്തില്‍ വിലകൂടിയ ഫോണുമായി ഓടി രക്ഷപ്പെടാനായിരുന്നു കള്ളന്‍റെ പദ്ധതി. എന്നാല്‍ ഇതിനോടകം തന്നെ കടക്കാരൻ റിമോട്ടുപയോഗിച്ച് വാതില്‍ ലോക്ക് ചെയ്യുകയാണ്. ഇതോടെ കള്ളൻ പെട്ടുപോകുന്നു.
മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ സ്വയം ശപിച്ചുകൊണ്ട് അയാള്‍ ഫോണ്‍ തിരികെ കടക്കാരനെ കൊണ്ടുവന്ന് ഏല്‍പിച്ച ശേഷം തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുകയാണ്. ഒരാഴ്ച മുമ്പ് നടന്ന മോഷണശ്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പകല്‍സമയത്ത് ഇത്തരത്തില്‍ മോഷ്ടാക്കളുടെ ശല്യമുള്ളത് കൊണ്ട് പേടിച്ചാണ് താൻ ഡോര്‍ ലോക്ക് ചെയ്യുന്ന സംവിധാനം വച്ചതെന്നും അതിപ്പോള്‍ ഉപകാരമായി എന്നും വീഡിയോ വൈറലായ ശേഷം കടയുടമ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഹൂഡിയോ, തൊപ്പിയോ എല്ലാം ധരിച്ചെത്തുന്നവരെ കച്ചവടക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കള്ളൻ ശ്രദ്ധിച്ചില്ലെന്ന് വേണം കരുതാൻ. എന്തായാലും രസകരമായ വീഡിയോ ആയിരങ്ങളാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
Don’t be an idiot pic.twitter.com/ldoXuFW4QB
— UOldGuy🇨🇦 (@UOldguy)Also Read:- വീട്ടുകാർ പുലർച്ചെ നടക്കാനിറങ്ങി, കള്ളൻ വീട്ടിൽ കയറി; 31.5 പവൻ സ്വർണം മോഷണം പോയി