പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. ചർമ്മസംരക്ഷണത്തിന് പ്രായമാകൽ പ്രക്രിയയെ പൂർണ്ണമായും തടയാൻ കഴിയില്ലെങ്കിലും, അത് തീർച്ചയായും മന്ദഗതിയിലാക്കാനും കാലക്രമേണ കൂടുതൽ യുവത്വവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ നിലനിർത്താൻ സഹായിക്കും.
നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴ്ത്താൻ ഇടയാക്കുന്നു. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. ചർമ്മസംരക്ഷണത്തിന് പ്രായമാകൽ പ്രക്രിയയെ പൂർണ്ണമായും തടയാൻ കഴിയില്ലെങ്കിലും, അത് തീർച്ചയായും മന്ദഗതിയിലാക്കാനും കാലക്രമേണ കൂടുതൽ യുവത്വവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ നിലനിർത്താൻ സഹായിക്കും.
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിതാരിക്കാന്‍ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ചര്‍മ്മ സംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
സൂര്യപ്രകാശത്തിൽ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. ഉയർന്ന എസ്പിഎല്‍ ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും. ഇത് അകാല വാർദ്ധക്യം, സൂര്യതാപം, ചർമ്മ ക്യാൻസർ എന്നിവയെ തടയുന്നു. അതിനാല്‍ ദിവസവും മുഖത്ത് സൺസ്ക്രീൻ പുരട്ടുക.
രണ്ട്...
വെള്ളം ധാരാളമായി കുടിക്കുക. ഇത് ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്...
വീര്യം കുറഞ്ഞ ക്ലെൻസറുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മം വൃത്തിയാക്കാന്‍ സഹായിക്കും.
നാല്...
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തുക.
അഞ്ച്...
രാത്രി നന്നായി ഉറങ്ങുക. നല്ല ഉറക്കം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത്
നിങ്ങളുടെ ചര്‍മ്മത്തിലെ വരകൾ, ചുളിവുകൾ, ഇരുണ്ട വൃത്തങ്ങൾ എന്നിവയെ അകറ്റാന്‍ സഹായിക്കും. ഇതിനായി രാത്രി 7-9 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക.
ആറ്...
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ യോഗ പോലെയുള്ള കാര്യം ചെയ്ത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.
ഏഴ്...
പുകവലി ഒഴിവാക്കുക. പുകവലി ചർമ്മത്തിലെ കൊളാജനെ നശിപ്പിക്കും. ഇത് മൂലം പ്രായകൂടുതല്‍ തോന്നാം. അതിനാല്‍ പുകവലി ഉപേക്ഷിക്കുക.
എട്ട്...
അമിതമായ മദ്യപാനം ചർമ്മത്തെ നിർജ്ജലീകരണം ചെയ്യുകയും ചര്‍മ്മത്തിന് അവശ്യ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. അതിനാല്‍ മദ്യപാനവും ഒഴിവാക്കുക.
ഒമ്പത്...
നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു മോയ്സ്ചറൈസർ ഉപയോഗിക്കുക. ചര്‍മ്മത്തില്‍ ഈർപ്പവും മൃദുവും നിലനിർത്തുക.
പത്ത്...
ഒരു ഡെർമറ്റോളജിസ്റ്റിൻ്റെ പതിവ് സ്കിൻ ചെക്കപ്പുകൾ ചർമ്മപ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയാനും വ്യക്തിഗത ചർമ്മസംരക്ഷണ ശുപാർശകൾ നൽകാനും സഹായിക്കും.